പാനൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യസാക്ഷിക്കുനേരെ പാറാട്ട് അക്രമശ്രമം. മുഖ്യസാക്ഷിയായ കണ്ണങ്കോട് വത്സനുനേരെയാണ് തിങ്കളാഴ്ച രാവിലെ പാറാട് പെട്രോൾ പമ്പിൽവെച്ച് അക്രമശ്രമം നടന്നത്.
ബൈക്കിൽ എത്തിയ മൂന്നംഗ സംഘം വത്സൻ സഞ്ചരിച്ച ബൈക്ക് ചവിട്ടിവീഴ്ത്താൻ ശ്രമിക്കുകയായിരുന്നു. ആളുകൾ കൂടിയതോടെ അക്രമികൾ കടന്നുകളഞ്ഞു.
കഴിഞ്ഞ ദിവസം നിര്യാതനായ സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനെതിരെ നിർണായക മൊഴി നൽകിയത് വത്സനായിരുന്നു. മൊഴിനൽകിയ വത്സൻ, ബാബു എന്നിവർ ആർ.എസ്.എസ് പ്രവർത്തകരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.