തിരുവനന്തപുരം: വഞ്ചിയൂര്‍ പ്രത്യേക വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് അഭിഭാഷകരെ അറസ്റ്റ് ചെയ്തു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, വെള്ളറട ചാമപ്പാറവിള വീട്ടില്‍ ആര്‍. രതിന്‍, കോവളം വെള്ളാര്‍ പണയില്‍വീട്ടില്‍ ബി. സുഭാഷ്, കരമന ശിവപ്രസാദം ടി.സി 50/142 (1)ല്‍ അരുണ്‍ പി. നായര്‍, കുളത്തൂര്‍ കിഴക്കുംകര ലതികഭവനില്‍ എല്‍.ആര്‍. രാഹുല്‍ എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുമേഖലാ സ്ഥാപങ്ങളിലെ ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരായ ഹരജി പരിഗണിക്കുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് വിജിലന്‍സ് പ്രത്യേക കോടതിയില്‍ അഭിഭാഷകര്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ പ്രഭാത് നായര്‍, വനിതാ മാധ്യമപ്രവര്‍ത്തകരായ സി.പി. അജിത, ജസ്റ്റീന തോമസ് എന്നവരാണ് ആക്രമണത്തിനിരയായത്. തുടര്‍ന്ന് പൊലീസ് വലയത്തിലാണ് മാധ്യമപ്രവര്‍ത്തകരെ പുറത്തത്തെിച്ചത്.
മീഡിയ റൂം ബോര്‍ഡ് നശിപ്പിച്ച അഭിഭാഷകര്‍ പുറത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമവാഹനങ്ങള്‍ക്കുംനേരെ കല്ളേറും നടത്തിയിരുന്നു. അക്രമത്തിനിരയായ മാധ്യമപ്രവര്‍ത്തകര്‍ സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍കുമാറിന് പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ വൈകിയത് പ്രതിഷേധത്തിനിടയാക്കി. ഇതിനത്തെുടര്‍ന്നാണ് 10 പേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായത്. സ്ത്രീകളെ അടക്കം തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞതിനും മര്‍ദിച്ചതിനും വലിച്ചിഴച്ചതിനുമാണ് കേസ്. ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായ അഭിഭാഷകരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം, സംഭവത്തില്‍ നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.