തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തടവുചാടിയ വനിത ജയിൽപുള്ളികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് കാമുകൻ നൽകിയ വിവരങ്ങൾ. ജയിൽചാടിയ ശിൽപയുടെ കാമുകൻ രാഹുൽ ഓട്ടോ ഡ്രൈവർക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ധ്യയെയും ശിൽപയെയും കുട ുക്കുന്നതിനുള്ള പദ്ധതികൾ പൊലീസ് ആവിഷ്കരിച്ചത്. ചൊവ്വാഴ്ച വൈകീേട്ടാടെ ജയിൽചാട ിയ ഇരുവരും രാത്രി ഏഴരയോടെ ഓട്ടോയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എസ്.എ.ടി ആശു പത്രിയിലെത്തി. ബന്ധുവിൽനിന്ന് പണം വാങ്ങി വരാമെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് കയ റിപ്പോയ ഇരുവരും പിന്നീട് മടങ്ങിയെത്തിയില്ല. ജയിൽ ചാടിയ വസ്ത്രത്തിൽ കറങ്ങിനടന്നാ ൽ പിടിക്കപ്പെടുമെന്നുള്ളതിനാൽ രോഗികളുടെ കൂട്ടിരുപ്പുകാരുടെ വസ്ത്രം മോഷ്ടിച് ചു. തുടർന്ന് ആശുപത്രിയിലുള്ള കുഞ്ഞിന് മരുന്നുവാങ്ങാൻ പോലും കാശില്ലെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയവരില്‍നിന്ന് പണം വാങ്ങി ബസിൽ വര്‍ക്കല ഭാഗത്തേക്ക് പോയി.
കാമുകനെ വിളിച്ചു, കുടുങ്ങി
കാപ്പില്‍ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ഇവരെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും അവിടെനിന്ന് കടന്നു. കാപ്പിലില്നിന്ന് ഓട്ടോയിലാണ് കൊല്ലം പാരിപ്പള്ളിയിലേക്ക് പോയത്. യാത്രക്കിടെ ഓട്ടോ ഡ്രൈവറായ ബാഹുലേയെൻറ ഫോണിൽനിന്ന് രണ്ട് കോളുകൾ വിളിച്ചു. സഹോദരനെയാണ് ശിൽപ ആദ്യം വിളിച്ചത്. പണവും മറ്റ് സഹായങ്ങളും അഭ്യർഥിച്ചെങ്കിലും നൽകാൻ തയാറായില്ല. തുടർന്നാണ് കാമുകൻ രാഹുലിനെ വിളിച്ച് സഹായം അഭ്യർഥിച്ചത്. പാലോട് വന്നാൽ സഹായിക്കാമെന്ന മറുപടിയാണ് ഇയാൾ നൽകിയത്. ഓട്ടോയിൽ െവച്ചുള്ള ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡ്രൈവര്‍ ബാഹുലേയന് പാരിപ്പള്ളി ആശുപത്രി ജങ്ഷനില്‍ ഇറക്കിയശേഷം ഇരുവരും വിളിച്ച നമ്പറിലേക്ക് തിരിച്ചുവിളിച്ചു. ഫോണെടുത്ത രാഹുലാണ് ഇരുവരും ജയിൽചാടിയവരാണെന്ന വിവരം ഓട്ടോ ഡ്രൈവറെ അറിയിക്കുന്നത്. ഇരുവരുടെയും കൈയിൽ കാശില്ലെന്നും സഹായത്തിനായി ബന്ധപ്പെട്ടതാണെന്നും പറഞ്ഞു.
യാത്രക്കായി സ്കൂട്ടറും മോഷ്ടിച്ചു
തുടർന്ന് ഡ്രൈവർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പാലോട് പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തു. പണം തീർന്നതിനാൽ ഇരുവരും വ്യാഴാഴ്ച രാത്രി പാലോെടത്തുമെന്നും പണം ലഭിച്ചാൽ തമിഴ്നാട്ടിലേക്ക് കടക്കുമെന്നും രാഹുൽ പറഞ്ഞു. തുടർന്നാണ് പൊലീസ് ഇരുവർക്കും വലവിരിച്ചത്. പാരിപ്പള്ളിയിൽ സെക്കൻഡ്ഹാൻഡ് ടൂ വീലർ വാഹനങ്ങൾ വിൽക്കുന്ന കടയിലേക്കാണ് ഇരുവരും പിന്നീട് ചെന്നത്. വണ്ടി വാങ്ങുന്നതിനാണെന്ന് പറഞ്ഞ് സന്ധ്യയും ശിൽപയും എത്തിയപ്പോൾ ഒരു സഹായി മാത്രമാണ് കടയിലുണ്ടായിരുന്നത്. ടെസ്റ്റ് ഡ്രൈവിനെന്ന് പറഞ്ഞ് പ്ലെഷർ സ്കൂട്ടർ വാങ്ങി അതുമായി പാലോടേക്ക് തിരിക്കുകയായിരുന്നു. പാലോട് അടപ്പുപാറ ഭാഗത്തുനിന്ന് നാട്ടുകാരാണ് ഇവരെ കണ്ടെത്തിയ വിവരം പൊലീസില്‍ അറിയിച്ചത്. തുടർന്ന് പ്രദേശെത്തത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജയിൽചാടിയത് ജാമ്യം ലഭിക്കില്ലെന്ന ഭീതിയില്‍
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാജയിലില്നിന്ന് പ്രതികള്‍ രക്ഷപ്പെട്ടത് ആസൂത്രിതമാണെന്ന് മൊഴി. രാവിലെ ഫോര്‍ട്ട് െപാലീസ് സ്റ്റേഷനില്‍ നടത്തിയ ചോദ്യംചെയ്യലിലാണ് സന്ധ്യയും ശില്പയും ജയില്‍ ചാടിയ വിധം ഫോർട്ട് എ.സി പ്രതാപചന്ദ്രൻ നായരോട് വിശദീകരിച്ചത്. ചൊവ്വാഴ്ചയാണ് വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യയും (26) പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളയംദേശം തെക്കുംകര പുത്തന്‍വീട്ടില്‍ ശില്പമോളും (26) ജയില്‍ ചാടിയത്. മോഷണക്കേസിലാണ് ഇരുവരും അറസ്റ്റിലായത്. കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയതിനാൽ ബന്ധുക്കളാരും ഇവരെ തിരിഞ്ഞുനോക്കിയില്ല.
ബന്ധുക്കൾ കൈയൊഴിഞ്ഞതിനാൽ തടവ് നീളുമെന്ന സഹതടവുകാരുടെ വാക്കുകളിൽ ഭീതിയിലായിരുന്നു ഇരുവരും. ആറ് വര്‍ഷംവരെ തടവ് ലഭിക്കുമെന്ന് അഭിഭാഷകന് പറഞ്ഞതായി പ്രതികള്‍ പറയുന്നു. വിചാരിച്ച സമയത്ത് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ജയില്‍ചാടാന്‍ തീരുമാനിച്ചത്. ഇതിനായി ജയിലിലെ സഹതടവുകാരിയുടെ സഹായവും ഇവർക്കുണ്ടായിരുന്നു. ജയില്‍ കെട്ടിടത്തിെൻറ മൂന്നാംനിലയില്‍ തയ്യല്‍ ക്ലാസിന് ഇരുവരും പോകുമായിരുന്നു. ഇവിടെ നിന്നാൽ ജയില്‍പരിസരം വ്യക്തമായി കാണാം. ഇതിലൂടെയാണ് ഒരുവശത്തെ മതിലിന് ഉയരം കുറവാണെന്ന് ഇവർ മനസ്സിലാക്കിയത്. ജയിലിനുള്ളില്‍നിന്ന് സംഘടിപ്പിച്ച സാരി ഉപയോഗിച്ചാണ് പുറത്തേക്ക് ചാടിയത്. ബയോഗ്യാസ് പ്ലാൻറിന് സമീപം ഉപയോഗിക്കാതെ കിടന്ന ഇരുമ്പ് കമ്പി ചാരിയാണ് മതിലില്‍ കയറിയത്. തുടർന്ന് സമീപത്തെ മുരിങ്ങമരത്തിലൂടെ പുറത്ത് ചാടുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയോടെ ഇരുവരെയും ജയിലില്‍ എത്തിച്ച് തെളിവെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യുകയായിരുന്നു.അതേസമയം, അട്ടക്കുളങ്ങര വനിതാജയിലിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് വകുപ്പുതല അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് ഗുരുതര പിഴവുണ്ടായെന്നാണ് നിഗമനം.രാവിലെ ആറിന് സെല്ലിൽനിന്ന് തടവുകാരെ പുറത്തിറക്കി വൈകീട്ടുവരെ ജയിൽവളപ്പിലെ ജോലികളിൽ നിയോഗിക്കാറുണ്ട്. എന്നാൽ, ഇവരെ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർ മെനക്കെടാറില്ല. സന്ധ്യയും ശിൽപയും അടക്കം 52 തടവുകാരാണ് ജയിലിലുള്ളത്. ചൊവ്വാഴ്ച 10 ജീവനക്കാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. ജയിൽമേധാവി ഋഷിരാജ് സിങ്ങിെൻറ നിർദേശപ്രകാരം ജയിൽ ഡി.ഐ.ജി സന്തോഷ്കുമാറാണ് അന്വേഷണം നടത്തുന്നത്. ജൂലൈ ഒന്നിന് റിപ്പോർട്ട് നൽകും.
പൊലീസുകാർക്ക് പാരിതോഷികം
തിരുവനന്തപുരം: അട്ടക്കുളങ്ങര ജയിലിൽനിന്ന് തടവുചാടിയ സ്ത്രീകളെ പിടികൂടിയ പൊലീസ് സംഘത്തിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രശംസാപത്രവും പാരിതോഷികവും പ്രഖ്യാപിച്ചു. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ബി. അശോകൻ, പാലോട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. മനോജ്, എസ്.ഐ എസ്. സതീഷ് കുമാർ, പാങ്ങോട് എസ്.ഐ ജെ. അജയൻ, ഗ്രേഡ് എസ്.ഐ എം. ഹുസൈൻ, പാങ്ങോട് ഗ്രേഡ് എ.എസ്.ഐ കെ. പ്രദീപ്, വലിയമല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ദിലീപ് കുമാർ, പാങ്ങോട്സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നിസാറുദ്ദീൻ ആർ.എസ് എന്നിവർക്കാണ് പ്രശംസാപത്രം ലഭിക്കുക. എസ്.ഐ റാങ്കിലും അതിനു താഴെയും ഉള്ള ഉദ്യോഗസ്ഥർക്ക് കാഷ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.