പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 16ാം സാക്ഷിയാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി. വനം വകുപ്പ് വാച്ചർ റസാഖ് ആണ് കോടതിയിൽ മൊഴിമാറ്റിയത്. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നതായി മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.
വ്യാഴാഴ്ച പ്രോസിക്യൂഷൻ സാക്ഷിയായ മെഹറുന്നീസയും കൂറുമാറിയിരുന്നു. നേരത്തേ 10,11,12,14 സാക്ഷികൾ കൂറുമാറിയിരുന്നു. ഇവരും രഹസ്യ മൊഴി നൽകിയവരാണ്. 13ാം സാക്ഷി സുരേഷ് ആശുപത്രിയിലാണ് അതിനാൽ കേസിലെ വിസ്താരം പിന്നീട് നടക്കും.
വിസ്താരത്തിനിടെ മൊഴിമാറ്റിയ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായിരുന്ന 12ാം സാക്ഷി അനിൽകുമാറിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.
2018 ഫെബ്രുവരി 22നാണ് ഒരു സംഘം ആക്രമികൾ മധുവിനെ തല്ലിക്കൊന്നത്. ജൂൺ എട്ടിന് കേസിൽ വിചാരണ തുടങ്ങി. പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറുമാറി. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കൂറുമാറ്റത്തിന് പിന്നിലെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.