അഗളി: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. പുതൂർ ചൂട്ടറ ആദിവാസി ഊരിലെ സുചിത്ര-മുരുകൻ ദമ്പതികളുടെ നവജാതശിശുവാണ് ഞായറാഴ്ച മരിച്ചത്. കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേയ് ആറിന് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലാണ് സുചിത്ര പെൺകുഞ്ഞിന് ജന്മം നൽകിയത്. ദമ്പതികളുടെ ആദ്യകുഞ്ഞാണ്. ജനനസമയത്ത് കുട്ടിക്ക് 2.100കിലോ ഭാരമാണ് ഉണ്ടായിരുന്നത്.
അട്ടപ്പാടിയിൽ ശിശു മരണങ്ങൾ ആവർത്തിക്കുമ്പോഴും കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ശിശുരോഗ വിദഗ്ധെൻറ സേവനം ലഭ്യമല്ല. ഇവിടെ ശിശുരോഗ വിദഗ്ധനില്ലാത്തതിനാലാണ് കുഞ്ഞിനെ കോയമ്പത്തൂരിലേക്ക് ചികിത്സക്കായി അയച്ചത്. അട്ടപ്പാടിയിൽ ഈ വർഷത്തെ ആറാമത്തെയും ഈ മാസത്തിൽ മൂന്നാമത്തെയും ശിശുമരണമാണ് ഞായറാഴ്ചത്തേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.