മധുവിന്‍റെ കൊലപാതകം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

അട്ടപ്പാടി:  ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ 16 പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. മണ്ണാർക്കാട്ടെ പ്രത്യേക എസ്.സി, എസ്.ടി കോടതിയിൽ ഉച്ചയോടെയാണ് പ്രതികളെ ഹാജരാക്കുക.   

അതേസമയം സംഭവത്തിൽ വനം വകുപ്പിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  വനം വകുപ്പിന്‍റെ വിജിലൻസ് വിഭാഗമാണ് അട്ടപ്പാടിയിലെത്തി അന്വേഷണം നടത്തുന്നത്. ആൾക്കൂട്ടം കാടിനുള്ളിൽ അതിക്രമിച്ച് ക‍യറിയതിനും മധുവിനെ ആക്രമിച്ചതിനും വനം വകുപ്പിൽ നിന്നും വിജിലൻസ് വിഭാഗം വിശദീകരണം തേടും. നേരത്തെ വനം വകുപ്പ് ഉദ്യോഗസ്ഥൻ വിനോദും മധുവിനെ മർദ്ദിച്ചവരിലുണ്ടായിരുന്നെന്ന് മധുവിന്‍റെ സഹോദരി വെളിപ്പെടുത്തിയിരുന്നു. എന്നാൻ വനം സംരക്ഷണ സമിതിയുടെ ഡ്രൈവർ മാത്രമാണ് ഇയാളെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. 

Tags:    
News Summary - Attappady Murder- culpirts will produce court today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.