കൊച്ചി: എ.ഡി.ജി.പി വിജയ് സാഖറെയുെട പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കളമശ്ശേരി സ്വദേശിയായ അഭിഭാഷകൻ ജിയാസ് ജമാൽ നൽകിയ പരാതിയിലാണ് കൊച്ചി സിറ്റി സൈബർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഫേസ്ബുക്കുമായി സഹകരിച്ച് വിശദാംശങ്ങൾ സ്വീകരിച്ച് പ്രതിയെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. എ.ഡി.ജി.പിയുടെ യഥാർഥ ഫേസ്ബുക്ക് അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രം തന്നെയാണ് വ്യാജ അക്കൗണ്ടിനും ഉപയോഗിച്ചിരിക്കുന്നത്. സുഖവിവരങ്ങൾ ചോദിച്ചശേഷം ഗൂഗിൾ പേ വഴി 10,000 രൂപ അത്യാവശ്യമായി അയച്ചുനൽകാൻ ആവശ്യപ്പെടുകയായിരുന്നു.
മുമ്പ് സമാനരീതിയിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം നടന്നിരുന്നു. പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ, മുൻ എറണാകുളം സെൻട്രൽ സി.ഐ എ. അനന്തലാൽ തുടങ്ങിയവരുടെ പേരിലായിരുന്നു തട്ടിപ്പ് ശ്രമം. ഏതാനും മാസം മുമ്പ് റൂറൽ ജില്ലയിലെ നാർകോട്ടിക് ഡിവൈ.എസ്.പിയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടാനും ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.