കണ്ണൂർ: ഏരിയ കമ്മിറ്റി ഓഫിസിൽ വെച്ച് പാർട്ടി പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. പേരാവൂര്‍ ഏരിയാകമ്മിറ്റിയംഗവും കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയുമായ കെ.കെ. ശ്രീജിത്തിനെയാണ് പാര്‍ട്ടിയില്‍ വഹിക്കുന്ന സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ പാര്‍ട്ടിയില്‍ വഹിക്കുന്ന സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായാണ് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍റെ വാർത്താകുറിപ്പിൽ വ്യക്തമാക്കിയത്. ഇതനുസരിച്ച് ഇദ്ദേഹത്തെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി.
ഡി.വൈ.എഫ്.ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഇയാൾക്കെതിരെ പാർട്ടിയിൽ പീഡന പരാതി നൽകിയത്.
ഏപ്രിൽ 22നാണ് പരാതിക്കാധാരമായ സംഭവം. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മിറ്റി ഓഫിസിൽ എത്താനും യുവ നേതാവ് വനിതാ നേതാവിനോട് നിർദേശിച്ചു. തുടർന്ന് ഏരിയ കമ്മിറ്റി ഓഫിസിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് യുവതി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും സി.പി.എം ജില്ല കമ്മിറ്റിക്കും പരാതി നൽകിയിരുന്നു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ജില്ല കമ്മിറ്റി യോഗം പരാതിയിൽ അടിയന്തര നടപടി എടുക്കാൻ ഇരിട്ടി ഏരിയ കമ്മിറ്റിയെ മതലപ്പെടുത്തിയിരിക്കുകയാണ്. ഇതിനെ തുടർന്നാണ് ജില്ല സെക്രട്ടറിയുടെ നടപടി. എന്നാൽ, സംഭവത്തിൽ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.