കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബ്ദുറഹ്മാൻ ഔഫ് കൊല്ലപ്പെട്ട കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും. കേസില്‍ പിടിയിലായ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി ഇര്‍ഷാദ്, യൂത്ത് ലീഗ് പ്രവർത്തകരായ ഹസന്‍, ആഷിര്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കൃത്യം നടത്തിയത് താനാണെന്ന് ഇര്‍ഷാദ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ മൂന്ന് പേരാണ് പങ്കാളികളായത്. അതേസമയം, മുഖ്യപ്രതിയായ മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി ഇർഷാദിനെ സംഘടനയിൽനിന്ന് പുറത്താക്കി. കൊലപാതകത്തിൽ സമഗ്രമായ അേന്വഷണം നടത്തണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. ഫിറോസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വോട്ടെണ്ണല്‍ ദിവസത്തെ സംഘര്‍ഷമാണ് ഔഫിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത്. ബുധനാഴ്ച രാത്രി 10.30ഓടെ കല്ലൂരാവി മുണ്ടത്തോട് വെച്ചാണ് കുത്തേറ്റത്. ഹൃദയധമനി മുറിഞ്ഞ് രക്തം വാര്‍ന്നാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.