കസ്​റ്റഡി കൊലപാതകം: സ്​ഥലം മാറ്റിയ എസ്​.പിക്ക്​ നക്ഷ​ത്ര ഹോട്ടലിൽ യാത്രയയപ്പ്​ 

കൊച്ചി: വരാപ്പുഴ കസ്​റ്റഡി കൊലപാതകക്കേസിൽ ആരോപണ വിധേയനായതിനെത്തുടർന്ന്​ സ്​ഥലം മാറ്റപ്പെട്ട എറണാകുളം റൂറൽ എസ്​.പി എ.വി. ജോർജിന് നക്ഷ​ത്രഹോട്ടലിൽ സഹപ്രവർത്തകരുടെ യാത്രയയപ്പ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്​ സമീപത്തെ ഫ്ലോറ ഹോട്ടലിലാണ് തിങ്കളാഴ്​ച രാത്രി യാത്രയയപ്പ് സംഘടിപ്പിച്ചത്. എറണാകുളം റൂറലിലെ മുഴുവൻ പൊലീസ്​ ഉദ്യോഗസ്​ഥരും ചടങ്ങിന്​ എത്തിയിരുന്നു.

അതിരഹസ്യമായാണ്​ പരിപാടി സംഘടിപ്പിച്ചത്​. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകർക്ക്​ ഹാളി​ൽ പ്രവേശനം അനുവദിച്ചില്ല. സംഭവം പുറത്തായതോടെ യൂത്ത്​ കോൺഗ്രസുകാർ പ്രതിഷേധവുമായി എത്തി. പ്രവർത്തകർ ഹോട്ടലിന് മുന്നിൽ മുദ്രാവാക്യം മുഴക്കി തള്ളിക്കയറാൻ ശ്രമിച്ചു. യൂത്ത് കോൺഗ്രസ്​ ചാലക്കുടി പാർലമ​​െൻറ് നിയോജകമണ്ഡലം പ്രസിഡൻറ്​ പി.ബി. സുനീറി​​െൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഹോട്ടലിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ഇവരുടെ പേരിൽ കേസെടുക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.
 

Tags:    
News Summary - AV George Sent Off Party-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.