തിരുവനന്തപുരം: ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമെന്ന് എ.ഡി.ജി.പി ബി. സന്ധ്യ. സൗമ്യ വധക്കേസുമായി ബന്ധപ്പെട്ടുള്ള കൂടിക്കാഴ്ചയല്ല നടന്നതെന്നും സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു. കട്ജു-സന്ധ്യ കൂടിക്കാഴ്ചയിൽ അതൃപ്തി രേഖപ്പെടുത്തി അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകരപ്രസാദ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ബി. സന്ധ്യയുടെ പ്രതികരണം.
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിയ സുപ്രീംകോടതി നടപടി തെറ്റാണെന്ന് ജസ്റ്റിസ് കട്ജു ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സുപ്രീംകോടതി അത് ഹരജിയായി പരിഗണിച്ച് കട്ജുവിനോട് കേസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എ.ഡി.ജി.പി ബി. സന്ധ്യയും കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സുരേഷനും കട്ജുവിനെ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.