ബാബരി കേസ് കേവലം ഭൂമിതര്‍ക്കമല്ല  –കാന്തപുരം

പ​ഴ​യ​ങ്ങാ​ടി:  ബാ​ബ​രി കേ​സ് കേ​വ​ലം ഭൂ​മി​ത​ര്‍ക്ക​മ​ല്ലെ​ന്ന് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍. പ​തി​റ്റാ​ണ്ടു​ക​ളോ​ളം ബാ​ബ​രി മ​സ്ജി​ദി​ല്‍ മു​സ്‌​ലിം​ക​ള്‍ ആ​രാ​ധ​ന നി​ര്‍വ​ഹി​ച്ചി​രു​ന്നു​വെ​ന്നും രാ​ഷ്​​ട്ര​മൂ​ല്യ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് ഒ​രു​സം​ഘം ആ​ളു​ക​ള്‍ അ​ത് ത​ക​ര്‍ത്തു​ക​ള​ഞ്ഞ​താ​ണെ​ന്നും എ​ല്ലാ​വ​ര്‍ക്കും അ​റി​യു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ൽ, അ​ത് കേ​വ​ലം ഭൂ​മി​യെ ചൊ​ല്ലി​യു​ള്ള അ​വ​കാ​ശ​ത്ത​ര്‍ക്കം മാ​ത്ര​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത് രാ​ഷ​്​​ട്ര​ത്തി​​​െൻറ ച​രി​ത്ര​ത്തോ​ടും പാ​ര​മ്പ​ര്യ​ത്തോ​ടും ന​ട​ത്തു​ന്ന വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഫ​ഷ​ന​ല്‍ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം പ്രൊ​ഫ്‌​സ​മ്മി​റ്റി​​​െൻറ ഉ​ദ്ഘാ​ട​നം പ​ഴ​യ​ങ്ങാ​ടി മാ​ട്ടൂ​ലി​ല്‍ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ഡോ. ​പി.​എ. മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ന​ഈ​മി അ​ല്‍ബു​ഖാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, ഹാ​മി​ദ് കോ​യ​മ്മ ത​ങ്ങ​ൾ, ടി.​വി. രാ​ജേ​ഷ് എം.​എ​ല്‍.​എ, ക​ണ്ണൂ​ര്‍ യൂ​നി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ, എ​സ്.​എ​സ്.​എ. ഖാ​ദ​ര്‍ ഹാ​ജി, ഡോ. ​ശാ​ഹു​ല്‍ഹ​മീ​ദ്, കെ. ​അ​ബ്​​ദു​റ​ശീ​ദ് ന​രി​ക്കോ​ട്, മു​ഹ​മ്മ​ദ് ശാ​ഫി വ​ള്ള​ക്ക​ട​വ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. 
പൊ​ന്മ​ള അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ മു​സ്‌​ലി​യാ​ർ, കൂ​റ്റ​മ്പാ​റ അ​ബ്​​ദു​റ​ഹ്മാ​ന്‍ ദാ​രി​മി, ഇ​ബ്രാ​ഹിം ബാ​ഖ​വി മേ​ല്‍മു​റി, എ​ൻ.​എം. സ്വാ​ദി​ഖ് സ​ഖാ​ഫി, എ​ൻ.​വി. അ​ബ്​​ദു​റ​സാ​ഖ് സ​ഖാ​ഫി, ദേ​വ​ർ​ഷോ​ല അ​ബ്​​ദു​സ്സ​ലാം മു​സ്‌​ലി​യാ​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. പ്രൊ​ഫ്‌​സ​മ്മി​റ്റ് ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. രാ​ജ്യ​ത്തെ വി​വി​ധ പ്ര​ഫ​ഷ​ന​ല്‍ കോ​ള​ജു​ക​ളി​ല്‍നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 4000 പ്ര​തി​നി​ധി​ക​ളാ​ണ് പ്രൊ​ഫ്‌​സ​മ്മി​റ്റി​ല്‍ സം​ബ​ന്ധി​ക്കു​ന്ന​ത്.

Tags:    
News Summary - Babri case is not only a land issue- Kanthapuram - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.