കോഴിക്കോട്: വിവാദമായ പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നതിനെതിരെ വിമർശനമുന്നയിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. വിമര്‍ശനമുണ്ടാകും വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പിന്‍വലിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ചചെയ്താണെന്നും ബേബി പറഞ്ഞു.
ഓർഡിനൻസിനെതിരെ ഇടതുമുന്നണിയിലും പുറത്തും പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി ശക്തമായ നിലപാടെടുത്തതിനു പിന്നാലെയാണ് പൊലീസ് നിയമഭേദഗതിയിൽനിന്ന് പിന്മാറാൻ സർക്കാർ തീരുമാനിച്ചത്. ഭേദഗതി പുനഃപരിശോധിക്കുമെന്ന് െയച്ചൂരി ഡൽഹിയിൽ പറഞ്ഞിരുന്നു. തുടർന്നാണ് നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.