ബാഫഖി തങ്ങള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബാഫഖി തങ്ങള്‍ അവാര്‍ഡ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ്​ മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ ഏറ്റുവാങ്ങുന്നു

ആത്മീയത കൈവിടാതെ രാഷ്​ട്രീയത്തില്‍ ശക്തനാകാന്‍ ബാഫഖി തങ്ങള്‍ക്ക് കഴിഞ്ഞു- ജിഫ്​രി തങ്ങള്‍

കോഴിക്കോട്: ആത്മീയത കൈവിടാതെ രാഷ്​ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ അബ്​ദുറഹിമാന്‍ ബാഫഖി തങ്ങള്‍ക്ക് സാധിച്ചുവെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ്​ മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ. സമസ്ത ഓഡിറ്റോറിയത്തില്‍ ബാഫഖി തങ്ങള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബാഫഖി തങ്ങള്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്​‌ലിം ലീഗിലെ മന്ത്രിമാരെ നിര്‍ണയിക്കുന്നതില്‍ പോലും ബാഫഖി തങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ പെരുമാറി. പാര്‍ട്ടിയിലെ സ്ഥാന നിര്‍ണയത്തില്‍ ആരോപണവിധേയരാകുന്നവരുണ്ടാകരുതെന്ന നിര്‍ബന്ധം ബാഫഖി തങ്ങള്‍ക്കുണ്ടായിരുന്നുവെന്നും ജിഫ്​രി തങ്ങള്‍ പറഞ്ഞു.

48ാം അനുസ്മരണ സമ്മേളനം പി.വി. അബ്​ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ബാഫഖി തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്​റ്റ്​ പ്രസിഡൻറ്​ അബൂബക്കര്‍ ബാഫഖി അധ്യക്ഷത വഹിച്ചു. നവാസ് പൂനൂര്‍, മുസ്തഫ മുണ്ടുപാറ, മുസ്​‌ലിം ലീഗ് ജില്ല പ്രസിഡൻറ്​ ഉമ്മര്‍ പാണ്ടികശാല, എന്‍.പി. അബ്​ദുല്‍ ഹമീദ്, ഹുസൈന്‍ ബാഫഖി, ഹസ്സന്‍ ബാഫഖി, അഹമ്മദ് ബാഫഖി, അബ്​ദുല്ലക്കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി.കെ. മാനുസാഹിബ്, എൻജി. പി. മാമുക്കോയ, ആറ്റക്കോയ പള്ളിക്കണ്ടി, പി.പി. ഫിറോസ് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Bafakhi Thangal was able to become strong in politics without giving up spirituality - Jifri Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.