തൃശൂർ: സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിന്‍റെ പങ്കാളിത്തം ചർച്ചയായ കൊടകര കുഴൽപണ കവർച്ച കേസിൽ ആറ് പ്രതികളുടെ ജാമ്യാപേക്ഷ തൃശൂർ ജില്ല സെഷൻസ് കോടതി തള്ളി. രാഷ്ട്രീയ ബന്ധമുള്ള കേസായതിനാല്‍ പ്രതികൾ ജാമ്യം ലഭിച്ചാൽ കൊല്ലപ്പെടാനിടയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികള്‍ ആസൂത്രിതമായി ചെയ്ത കൊള്ളയാണെന്നും പണം ഇനിയും കണ്ടെടുക്കാനുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു.
ഒന്നാം പ്രതി കണ്ണൂർ കൂത്തുപറമ്പ് മാങ്ങാട്ടിടം 'മഷറിക് മഹലി'ൽ മുഹമ്മദ് അലി (35), രണ്ടാം പ്രതി തലശ്ശേരി തിരുവങ്ങാട് വിൻസം വീട്ടിൽ സുജീഷ് (41), നാലാം പ്രതി വെള്ളിക്കുളങ്ങര വെട്ടിയാട്ടിൽ ദീപക് (ശങ്കരൻ -40), പതിനൊന്നാം പ്രതി വെള്ളാങ്കല്ലൂർ വെള്ളക്കാട് തരൂപ്പിടികയിൽ ഷുക്കൂർ (24), പതിനാലാം പ്രതി കണ്ണൂർ ഇരിട്ടി മുഴക്കുന്ന് 'സക്കീന മൻസിലി'ൽ അബ്ദുൽ റഹീം (35), ഇരുപതാം പ്രതി വെള്ളിക്കുളങ്ങര കോടാലി ദീപ്തി (34) എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂർ ജില്ല സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ തള്ളിയത്.
കുഴൽപണം കടത്തുന്നവരെ കൊള്ളയടിക്കുന്ന വിവിധ കേസുകളിലെ പ്രതികളാണ് ഹരജിക്കാരെന്നും അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് അപേക്ഷ തള്ളിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.