ബാലഭാസ്ക്കറിന്‍റെ മരണം: സ്റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യും. നാളെയാണ് സ്റ്റീഫൻ ദേവസിയെ ചോദ്യം ചെയ്യുക. തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്റ്റീഫന്‍ ദേവസ്സിയോട് സി.ബി.ഐ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്വാറന്റീനിലായതിനാല്‍ സ്റ്റീഫന്‍ ദേവസി ഹാജരാകാന്‍ സാവകാശം ചോദിക്കകുയായിരുന്നു. ബാലഭാസ്ക്കറിന്‍റെ അടുത്ത സുഹൃത്തുകൂടിയാണ് സ്റ്റീഫൻ ദേവസി.

സ്റ്റീഫന്‍ ദേവസ്സിയുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് സംഗീത നിശകളും സംഘടിപ്പിച്ചിട്ടുണ്ട്. സ്റ്റീഫന്‍ ദേവസ്സിക്കെതിരെ ബാലഭാസ്‌കറിന്റെ ബന്ധുക്കളില്‍ ചിലര്‍ മൊഴിനല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് സ്റ്റീഫന്‍ ദേവസ്സിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

അപകടം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായാല്‍ അടുത്ത ഘട്ടത്തില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം നടത്തും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.