പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാർ

കൊച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേസിൽ നടൻ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ. കേസിലെ പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കി. ഗൂഢാലോചന നടത്തിയതിന്‍റെ എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ മീഡിയവണിനോട് പറഞ്ഞു.

ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നടൻ ദിലീപിനെതിരെ പുതിയ കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദിലീപ്, സഹോദരൻ അനൂപ് അടക്കം ആറു പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് കേസ് രജിസ്റ്റർ ചെയ്തത്.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടിൽവെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും 'എസ്.പി കെ.എസ് സുദർശന്‍റെ കൈ വെട്ടണം' എന്ന് പറഞ്ഞതായും ബാ​ല​ച​ന്ദ്ര​കു​മാ​ർ മീഡിയവൺ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ബാ​ല​ച​ന്ദ്ര​കു​മാ​ർ ആവർത്തിക്കുകയും ചെയ്തു. ശബ്ദരേഖയും ഫോൺ റെക്കോഡുകളും അടക്കം തെളിവായി ശേഖരിച്ചാണ് ക്രൈംബ്രാഞ്ചിന്‍റെ പുതിയ നടപടി.

ഫെ​ബ്രു​വ​രി 16ന് ​വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി വി​ധി പ​റ​യേ​ണ്ട​തി​നാ​ൽ ഈ ​മാ​സം 20ന് ​അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ക്രൈം​ബ്രാ​ഞ്ച് ഐ.​ജി ഫി​ലി​പ്, എ​സ്.​പി​മാ​രാ​യ കെ.​എ​സ്. സു​ദ​ർ​ശ​ൻ, സോ​ജ​ൻ അടക്കം 13 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ൽ ന​ട​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ അം​ഗ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ്ര​ത്യേ​കം ചു​മ​ത​ല​ക​ൾ ഏ​ൽ​പി​ച്ചി​ട്ടു​ണ്ട്. തെ​ളി​വു​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ​സം​ഘം പ​ള്‍സ​ര്‍ സു​നി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. സു​നി അ​മ്മ​യെ ഏ​ൽ​പി​ച്ച ക​ത്ത് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

Tags:    
News Summary - balachandrakumar said that dileep also conspired to endanger the accused in actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.