കൽപറ്റ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന് വി.വി. വ സന്തകുമാറിെൻറ കുടുംബം അനാഥമാവില്ലെന്നു മന്ത്രി എ.കെ. ബാലന്. വസന്തകുമാറിെൻറ തൃക്കൈ പ്പറ്റ മുക്കംകുന്ന് വാഴക്കണ്ടിയിലെ തറവാട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഉചിതമായ തീരുമാനമെടുക്കും. രാജ്യത്തെ ഞെട്ടിച്ച അതിദാരുണ സംഭവത്തിലെ രക്തസാക്ഷിയാണ് വസന്തകുമാര്‍. അദ്ദേഹത്തിെൻറ കുടുംബത്തെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വസന്തകുമാറിെൻറ ഭാര്യ ചില സുപ്രധാന ആവശ്യങ്ങള്‍ സര്‍ക്കാറിനു മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
വെറ്ററിനറി സര്‍വകലാശാലയിലെ താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്താന്‍ നടപടി വേണമെന്നതാണ് ഇതിലൊന്ന്. മക്കള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം ലഭിക്കാന്‍ വേണ്ടതു ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള മറ്റു കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് വസന്തകുമാറിെൻറ കുടുംബാംഗങ്ങളെ കാണാന്‍ മന്ത്രിയെത്തിയത്. വസന്തകുമാറിെൻറ ഭാര്യയോടും മക്കളോടും മറ്റു കുടുംബാംഗങ്ങളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി 20 മിനിറ്റോളം സ്ഥലത്ത് ചെലവഴിച്ച ്കണ്ണൂരിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.