തിരുവനന്തപുരം: പൊതുമേഖല ബാങ്കുകള്‍ ലയിപ്പിക്കുന്നതിനുള്ള കേന ്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബാങ്ക് ജീവനക്കാ രുടെ സംഘടനകൾ രംഗത്ത്.
രാജ്യത്തെ ബാങ്കിങ് മേഖലയിലെ മുഴുവന്‍ ജീ വനക്കാരെയും പ്രതിനിധീകരിക്കുന്ന ഒാള് ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി), ഒാള് ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്(എ.ഐ.ബി.ഒ.എ), ഇന്ത്യന്‍ നാഷനല്‍ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ബി.ഒ.സി), നാഷനല്‍ ഓര്ഗനൈസേഷന് ഓഫ് ബാങ്ക് ഓഫിസേഴ്സ് (എൻ.ഒ.ബി.ഒ) എന്നീ സംഘടനകള്‍ സംയുക്തമായി ഈ മാസം 25ന് അര്‍ധരാത്രി മുതല്‍ 27 അര്‍ധരാത്രിവരെ സൂചനാപണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി പ്രതിനിധികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
അഖിലേന്ത്യാ പണിമുടക്കിെൻറ ഭാഗമായി കേരളത്തിലും ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ നവംബര്‍ രണ്ടാംവാരം മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര ധനമന്ത്രി കഴിഞ്ഞ ആഗസ്റ്റ് 30ന് പ്രഖ്യാപിച്ച പൊതുമേഖല ബാങ്കുകളുടെ ലയന പദ്ധതി രാജ്യത്തിെൻറയും ബാങ്കുകളുടെയും ഇടപാടുകാരുടെയും താല്പര്യത്തിന് വിരുദ്ധമാണെന്ന് സമരസമിതി പ്രതിനിധികള്‍ പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എബ്രഹാം ഷാജി ജോണ്‍, ഗോപിനാഥ് എം.ഡി, കൃഷ്ണകുമാര്‍, അരുണ്‍, ജി.ആര്. ജയകൃഷ്ണന് തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.