തിരുവനന്തപുരം: ബാങ്ക് പണിമുടക്കും പൊതു അവധികളും ഒരുമിച്ച് വന്നതോടെ എ.ടി.എമ്മ ുകൾ കാലി. ക്രിസ്മസ് ആവശ്യങ്ങൾക്കും യാത്രക്കും മറ്റുമായി അക്കൗണ്ടിൽനിന്ന് പണമെട ുക്കാനാകാതെ ജനം വലയുന്നു. വ്യാഴാഴ്ച വൈകീട്ടാണ് ബാങ്കുകൾ എ.ടി.എമ്മുകളിൽ അവസാനം പണം നിറച്ചത്.
വെള്ളിയാഴ്ച ഒാഫിസർമാരുടെ പണിമുടക്കായതിനാൽ ബാങ്കുകൾ പ്രവർത്തിച്ചില്ല. നാലാം ശനിയായതിനാൽ ഇന്നലെയും മുടങ്ങി. ഞായറാഴ്ചയും പൊതു അവധിയായതിനാൽ തിങ്കളാഴ്ചയേ എ.ടി.എമ്മുകളിൽ പണം നിറക്കാനാവൂ.
അതേസമയം, നീണ്ട അവധിയും ബാങ്ക് മുടക്കവും കണക്കിലെടുത്ത് ഞായറാഴ്ച എ.ടി.എമ്മുകളിൽ പണം നിറക്കണമെന്ന് ചില ബാങ്കുകൾ ബ്രാഞ്ചുകൾക്ക് നിർദേശം നൽകി. എന്നാൽ, അവധിദിവസം ജോലിക്കെത്താനാവില്ലെന്ന നിലപാടിലാണ് ജീവനക്കാരും സംഘടനകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.