ജീവനക്കാരുടെ  പണിമുടക്ക്;

 കൊച്ചി: അഖിലേന്ത്യ ബാങ്ക് പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്തെ ബാങ്കിങ് മേഖല സ്തംഭിച്ചു. ബാങ്ക് ജീവനക്കാരുടെ ഏഴ് സംഘടനകളുടെ സംയുക്ത സമരസമിതിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പ്രാഥമിക സഹകരണ ബാങ്ക് ജീവനക്കാരൊഴികെ മറ്റെല്ലാ ജീവനക്കാരും പങ്കെടുത്തു. പൊതുമേഖല, സഹകരണ ബാങ്കുകളിലെ 7000 ശാഖകളിലായി 40,000ത്തോളം പേരാണ് പണിമുടക്കിയത്. എന്നാല്‍, ചില സ്വകാര്യ ബാങ്കുകള്‍ പ്രവര്‍ത്തിച്ചു.  

ബാങ്കുകള്‍ പേരിന് തുറന്നെങ്കിലും പണമിടപാടുകളും ചെക്കിടപാടുകളും നിലച്ചു. മെഷീനുകളില്‍ പണം നിറക്കല്‍ മുടങ്ങിയതോടെ പല എ.ടി.എമ്മുകളും ഉച്ചയോടെ കാലിയായി. സ്വകാര്യബാങ്കുകള്‍ കുറവായ വടക്കന്‍ ജില്ലകളില്‍ ചെറിയ തോതില്‍പോലും ബാങ്കുകള്‍ പ്രവര്‍ത്തിച്ചില്ല. 

സ്റ്റേറ്റ് ബാങ്ക് ലയനം ഉപേക്ഷിക്കുക, സ്വകാര്യവത്കരണം അവസാനിപ്പിക്കുക, തൊഴില്‍ നിയമ പരിഷ്കരണം പിന്‍വലിക്കുക, പൊതുമേഖല ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം നല്‍കുക, പുറംകരാര്‍വത്കരണം ഒഴിവാക്കുക, നോട്ടുനിരോധനകാലത്ത് അധിക ജോലിയെടുത്ത ജീവനക്കാര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കുക, നോട്ടുനിരോധനത്തെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ക്കുണ്ടായ നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തുക, വന്‍കിട കോര്‍പറേറ്റുകളുടെ കിട്ടാക്കടങ്ങള്‍ വീണ്ടെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. 27 പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ച് ഏഴ് മെഗാ ബാങ്കുകളാക്കിമാറ്റാന്‍ ശ്രമിക്കുമ്പോള്‍ സ്വകാര്യമേഖലയില്‍ പേമെന്‍റ് ബാങ്കുകള്‍ക്കും സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും യഥേഷ്ടം അനുമതി നല്‍കുകയാണ്. പൊതുമേഖല ബാങ്കുകളുടെ തലപ്പത്ത് കോര്‍പറേറ്റ് പ്രതിനിധികളെ നിയമിക്കുന്നത് സ്വകാര്യവത്കരണത്തിന്‍െറ വേഗം വര്‍ധിപ്പിക്കാനാണെന്നും ജീവനക്കാര്‍ ആരോപിച്ചു.

Tags:    
News Summary - bank strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.