സെബാസ്​റ്റ്യൻ പോളിന്​ സസ്​പെൻഷൻ

കൊച്ചി: മാധ്യമ പ്രവർത്തകരെ കോടതികളിൽ ​പ്രവേശിക്കുന്നത്​ തടയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങൾക്ക്​ അനുകൂലമായി സംസാരിച്ചതിന്​ അഡ്വക്കറ്റ്​ സെബാസ്​റ്റ്യൻ പോളിനെ ഹൈകോടതി അഭിഭാഷക അസോസിയേഷനിൽ നിന്ന്​ സസ്പെൻഡ്​ ചെയ്​തു.

തിരുവനന്തപുരത്ത്​അഭിഭാഷകരെ അറസ്റ്റ്​ ചെയ്തതിൽ പ്രതിഷേധിച്ച്​ ​ഹൈകോടതി അഭിഭാഷകർ ഇന്ന്​ കോടതി ബഹിഷ്​കരിച്ചിരുന്നു. ഇതി​െൻറ തുടർച്ചയായി ചേർന്ന അസോസിയേഷൻ യോഗത്തിലാണ്​​സെബാസ്​റ്റ്യൻ പോളിനെ സസ്​പെൻഡ്​ ചെയ്യാൻ ​തീരുമാനിച്ചത്.

പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാലിക്കറ്റ് പ്രസ് ക്ളബില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ സംസാരിക്കവെയാണ്​ അദ്ദേഹം അഭിഭാഷകർക്കെതിരെ ആഞ്ഞടിച്ചത്​.

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ കോടതി വിലക്കിനെതിരെ ‘സര്‍ജിക്കല്‍ സ്ട്രൈക്കിന്’ ഒരുങ്ങണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന, രാജ്യ ചരിത്രത്തിലില്ലാത്ത  മാധ്യമ വിലക്കിന് ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങളെ കടിഞ്ഞാണിടാന്‍ ശ്രമിച്ചിരുന്നെങ്കിലും വാര്‍ത്താശേഖരണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനായിരുന്നു നിയന്ത്രണം. എന്നാല്‍, അതിലേറെ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം. വാര്‍ത്തകളെ അവയുടെ സ്രോതസ്സില്‍തന്നെ തടയുകയാണ്. ജുഡീഷ്യല്‍ അടിയന്തരാവസ്ഥയുടെ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ജഡ്ജിമാര്‍ അതിന് കൂട്ടുനില്‍ക്കുന്നു. അഭിഭാഷകര്‍ക്കും പത്രക്കാര്‍ക്കും ഇതുകൊണ്ട് ഒരു കുഴപ്പവും പറ്റിയിട്ടില്ല. ഒരാളുടെയും ശമ്പളം കുറയുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. കോടതി വാര്‍ത്തകള്‍ ഇല്ലാത്തതിനാല്‍  ഒരു പത്രത്തിന്‍െറയും കോപ്പി കുറഞ്ഞിട്ടില്ല. ഒരു ചാനലിന്‍െറയും റേറ്റിങ്ങും ഇടിഞ്ഞിട്ടില്ല. അതേസമയം, നഷ്ടം മുഴുവന്‍ പൊതുസമൂഹത്തിനാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറയുകയുണ്ടായി

. കോടതികളില്‍നിന്ന് വരുന്ന വാര്‍ത്തകളൊന്നും ജനങ്ങളറിയുന്നില്ല. സുപ്രധാന വിധികള്‍, പരാമര്‍ശങ്ങള്‍ എന്നിവയൊന്നും പുറംലോകത്തത്തെുന്നില്ല. കോടതിമുറികളില്‍ നിശ്ശബ്ദമായ ഒത്തുകളികള്‍ അരങ്ങേറുകയാണ്. ഏത് ഒത്തുകളിക്കും കൂട്ടുനില്‍ക്കുന്ന  ജഡ്ജിമാരുമുണ്ട്. സമൂഹത്തിന്‍െറ നിരീക്ഷണം ഭയന്നാണ് അവര്‍ പലപ്പോഴും മാറിനിന്നത്. നിരീക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഇല്ലാതായതോടെ കോടതികളില്‍ രഹസ്യ ഒത്തുകളികള്‍ വ്യാപകമായെന്നും  അദ്ദേഹം ആരോപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു.

Tags:    
News Summary - bar assosiation suspends sebastian paul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.