•2014 ഒക്ടോബർ 31: പൂട്ടിയ ബാറുകൾ തുറക്കാൻ ഉടമകളിൽനിന്ന് മന്ത്രി കെ.എം. മാണി ഒരു കോടി രൂപ വാങ്ങിയെന്ന് ബിജു രമേശിെൻറ വെളിപ്പെടുത്തൽ
•2014 നവംബർ 1: അന്വേഷണം വിജിലൻസിന് വിട്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
•2014 നവംബർ 11: ബിജു രമേശിനെതിരെ പത്തു കോടി രൂപ നഷ്ടപരിഹാരത്തിന് മാണിയുടെ വക്കീൽ നോട്ടീസ്
•2014 നവംബർ 25: വിജിലൻസ് മാണിയുടെ മൊഴി രേഖപ്പെടുത്തി
•2014 ഡിസംബർ 6: ത്വരിത പരിശോധന
•2014 ഡിസംബർ 10: മാണിയെ പ്രതിയാക്കി വിജിലൻസ് കേസ്, എസ്.പി ആർ. സുകേശന് അന്വേഷണചുമതല
•2014 ഡിസംബർ 16: മാണിയെ കാണാൻ പോയത് സഹായം അഭ്യർഥിച്ചാണെന്നും പണം നൽകാൻ അല്ലെന്നും ബാർ ഉടമകളുടെ മൊഴി
•2014 ഡിസംബർ 17: ബാറുകൾ തുറക്കാതിരിക്കാനും മാണി രണ്ടു കോടി രൂപ വാങ്ങിയെന്ന് ബിജു രമേശ്
•2015 ജനുവരി 20: ബാർ ഹോട്ടലുടമകളുടെ സംഘടനായോഗത്തിൽ ഭാരവാഹി അനിമോൻ കോഴ ഇടപാട് സ്ഥിരീകരിക്കുന്നതായി ശബ്ദരേഖ പുറത്താകുന്നു.
മാണിക്ക് പണം നൽകിയിട്ടില്ലെന്ന് ബാർ ഉടമ ജോൺ കല്ലാട്ട് വിജിലൻസിന് മൊഴി നൽകി
•2015 ജനുവരി 30: മാണിക്കെതിരെ ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി
•2015 മാർച്ച് 30: ബിജു രമേശിെൻറ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തി. ബാർ ലൈസൻസ് ഉയർത്താതിരിക്കാൻ മന്ത്രി കെ. ബാബുവിന് പത്തു കോടി രൂപ നൽകിയെന്നും വി.എസ്. ശിവകുമാറിനെതിരെ തെളിവുണ്ടെന്നും പരാമർശം
•2015 ഏപ്രിൽ 22: ബിജു രമേശ് കോടതിയിൽ നൽകിയ 30 പേജുള്ള രഹസ്യമൊഴി പുറത്ത്.
•2015 മേയ് 27: അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നിയമോപദേശത്തിന്.
•2015 ജൂൺ 6: മാണിക്കെതിരെ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ അഗസ്റ്റിെൻറ നിയമോപദേശകം.
•2015 ജൂലൈ 7: മാണിയെ കുറ്റമുക്തനാക്കി റിപ്പോർട്ട് കോടതിയിൽ.
•2015 ഒക്ടോബർ 29: റിപ്പോർട്ട് കോടതി തള്ളി
•2016 ജനുവരി 13: ഒന്നാം തുടരന്വേഷണ റിപ്പോർട്ട്.
•2016 ആഗസ്റ്റ് 27: റിപ്പോർട്ട് തള്ളി
•2018 മാർച്ച് 3: തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. മാണി വീണ്ടും കുറ്റമുക്തൻ.
നടപടിയെ എതിർത്ത സ്പെഷൽ പ്രോസിക്യൂട്ടർ കെ.പി. സതീശനെ മാറ്റി.
•2018 സെപ്റ്റംബർ 18: കുറ്റമുക്തമാക്കിയ റിപ്പോർട്ട് കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.