ബാർ കോഴക്കേസ് അട്ടിമറി: വിധി 29ലേക്ക്​ മാറ്റി

തിരുവനന്തപുരം: ബാർ കോഴക്കേസ് മുൻ വിജിലൻസ് ഡയറക്ടർ എൻ. ശങ്കർ റെഡ്​ഡി അട്ടിമറിച്ചെന്നാരോപിച്ചുള്ള ഹരജിയിൽ അടുത്ത മാസം 29ന് വിധി പറയും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ്​ വിധി പറയുക. ശങ്കർ റെഡ്​ഡിയെ കുറ്റമുക്​തനാക്കിയ വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടാണ്​ ഹരജി.

തിങ്കളാഴ്​ച കേസ് പരിഗണിക്കവെ ബാർ കോഴ അഴിമതിയുമായി ബന്ധപ്പെട്ട സംഭവമായതിനാൽ അ​േന്വഷണ റിപ്പോർട്ട് കണ്ടതിനു ശേഷമേ വിധി പറയാൻ കഴിയുകയുള്ളൂവെന്ന് ജഡ്ജി അജിത് കുമാർ വ്യക്തമാക്കി. തുടർന്നാണ്​ വിധി പറയൽ മാറ്റിവെച്ചത്​. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആർ. സുകേശനിൽ സമ്മർദം ചെലുത്തി ശങ്കർ റെഡ്​ഡി കേസ് അട്ടിറിച്ചെന്നായിരുന്നു ഹരജിയിലെ ആരോപണം.


 

Tags:    
News Summary - Bar Case Verdict Postpond to November 29 th -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.