ബാ​ര്‍ കോ​ഴ​ക്കേസ്​: ര​ണ്ടാ​മ​തും തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​തി​​െൻറ കാ​ര​ണം വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി

കൊച്ചി: മുന്‍ മന്ത്രി കെ.എം. മാണി പ്രതിയായ ബാര്‍ കോഴക്കേസിൽ രണ്ടാമതും തുടരന്വേഷണത്തിന് ഉത്തരവിട്ടതി​െൻറ കാരണം കൃത്യമായി വിശദീകരിക്കാൻ വിജിലൻസിന് ഹൈകോടതി നിർദേശം. ആദ്യ അന്വേഷണത്തിൽ കണ്ടെത്താനാകാതെ പോയ തെളിവുകളെന്ത്, പുതുതായി കണ്ടെത്തിയതെന്ത് തുടങ്ങിയ വിശദാംശങ്ങൾ അറിയിക്കണം. ഏത് സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് വീണ്ടും ഉത്തരവിട്ടതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകണം. അതേസമയം, കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത് കീഴ്കോടതിയിൽ ഹാജരാകാനാണെന്നും ഹൈകോടതിയിൽ ഹാജരാകേണ്ടതില്ലെന്നുമുള്ള സർക്കാറി​െൻറ വിശദീകരണം കോടതി ഉത്തരവിൽ രേഖപ്പെടുത്തി. 

ഇതിൽ ത​െൻറ നിലപാടറിയിക്കാൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയോട് സമയം തേടി. കേസ് വീണ്ടും ഏപ്രിൽ പത്തിന് പരിഗണിക്കാൻ മാറ്റി.ഒരാഴ്ചക്കിടെ രണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥ​െൻറ നടപടിയെ ഹൈകോടതി തിങ്കളാഴ്ചയും വിമർശിച്ചു. ആദ്യം സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖേനയെന്ന പേരിലും പിന്നീട് സര്‍ക്കാര്‍ അഭിഭാഷകന്‍ (പബ്ലിക് പ്രോസിക്യൂട്ടർ) മുഖേനയും സത്യവാങ്മൂലം സമര്‍പ്പിച്ചതിനെയാണ് വിമർശിച്ചത്. ഇതിനെപ്പറ്റി വിശദീകരണം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റിലെ ഇന്‍സ്പെക്ടര്‍ പി.ആര്‍. സരീഷ് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. 

മേലുദ്യോഗസ്ഥരുടെ നിർേദശപ്രകാരമാണ് രണ്ട് പത്രിക നൽകിയതെന്ന് അേദ്ദഹം വിശദീകരിച്ചു. ഇത് കോടതി അംഗീകരിച്ചെങ്കിലും മേലുദ്യോഗസ്ഥരെ അനുസരിക്കുമ്പോഴും കോടതിയിൽ നിരുത്തരവാദപരമായി പെരുമാറരുതെന്ന് വാക്കാൽ ഓർമിപ്പിച്ചു. എങ്കിലും ഉദ്യോഗസ്ഥനെതിരെ നടപടിക്ക് കോടതി മുതിർന്നില്ല. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ബാർ കോഴ കേസിൽ ഹൈകോടതിയിൽ ഹാജരാവുകയെന്ന് ആദ്യന്തര ജോയൻറ് സെക്രട്ടറി രേഖാമൂലം അറിയിച്ചു. കേസിൽ അന്തിമ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ വിചാരണ കോടതിയിലെ നടപടികൾക്ക് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന നിയമോപദേശമാണ് ഡി.ജി.പി നൽകിയത്. ഇതി​െൻറ അടിസ്ഥാനത്തിൽ വിചാരണ കോടതിയിൽ ഹാജരാകാനാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയത്. ഹൈകോടതിയിൽ കേസുമായി ബന്ധപ്പെട്ട് ഡി.ജി.പി തന്നെയാകും ഹാജരാവുകയെന്നാണ് വിശദീകരണ പത്രികയിലുള്ളത്. ഇൗ വിശദീകരണം കോടതി രേഖപ്പെടുത്തി. തുടർന്നാണ് ഇക്കാര്യത്തിൽ  നിലപാടറിയിക്കാൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സമയം തേടിയത്.

Tags:    
News Summary - bar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.