ബാർ കോഴക്കേസ്: മാണിക്ക് മൂന്നാമതും വിജിലൻസിൻെറ ക്ലീൻചിറ്റ്

തിരുവനന്തപുരം: ബാർ കോഴക്കേസില്‍ മൂന്നാം തവണയും മുൻ മന്ത്രി കെ.എം. മാണിയെ കുറ്റമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ മാണിക്കെതിരെ സാഹചര്യ, ശാസ്ത്രീയ െതളിവുകൾ ലഭിച്ചിട്ടില്ലെന്നും പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സീഡിയിൽ കൃത്രിമമുണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതായും വിജിലൻസ് എസ്.പി കെ.ഇ. ബൈജു തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 

ബാർ ഉടമകളിൽനിന്ന് മാണി കോഴ വാങ്ങിയതിന് തെളിവില്ല. വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ ബാർ കോഴക്കേസിൽ തുടർനടപടി ആവശ്യമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 17ന് ബാർ കോഴക്കേസിൽ 45 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തീകരിക്കണമെന്ന് ഹൈകോടതി വിജിലൻസിനോട് നിർദേശിച്ചിരുന്നു. മാണിയുടെ ഹരജിയിലായിരുന്നു ഹൈകോടതിയുടെ ഉത്തരവ്. കഴിഞ്ഞ ശനിയാഴ്ച കോടതി അനുവദിച്ചിരുന്ന സമയം അവസാനിച്ചു. ഈ ഘട്ടത്തിലാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എസ്.പി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്മേൽ കോടതിയുടെ നിലപാടാണ് ഇനി നിർണായകം. 

യു.ഡി.എഫ് സർക്കാറി​​​െൻറ കാലത്തും വിജിലൻസ് മാണിക്ക് രണ്ടുതവണ ക്ലീൻചിറ്റ് നൽകിയിരുന്നു. പൂട്ടിയ ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരിക്കെ കെ.എം. മാണിക്ക് ഒരുകോടി രൂപ കോഴ നൽകിയെന്ന ബാർ ഉടമ ബിജു രമേശി​​​െൻറ ആരോപണത്തിലാണ് 2014 ഡിസംബറിൽ മാണിയെ പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. 2015ൽ കെ.എം. മാണിയെ കുറ്റമുക്തനാക്കി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആർ. സുകേശൻ നൽകിയ റിപ്പോർട്ട് കോടതി നിരസിച്ചിരുന്നു. തുടരന്വേഷണമാവശ്യപ്പെട്ട്​ വി.എസ് അടക്കം 11 പേർ കോടതിയിലെത്തിയതോടെ തുടരന്വേഷണത്തിന്​ കോടതി നിർദേശിച്ചു. എസ്.പി സുകേശന് തന്നെയായിരുന്നു അന്വേഷണചുമതല. എന്നാൽ, മാണിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ടായിരുന്നു രണ്ടാമതും സുകേശൻ കോടതിയിൽ സമർപ്പിച്ചത്.

എന്നാൽ, അന്വേഷണത്തിൽ വിജിലൻസ് മേധാവികളിൽനിന്ന്​ സമ്മർദമുണ്ടായെന്നും താൻ നൽകിയ റിപ്പോർട്ടല്ല കോടതിയിലെത്തിയതെന്നും ചൂണ്ടിക്കാട്ടി സുകേശൻ കോടതിയിൽ ഹരജി നൽകി. അത്​ പരിഗണിച്ചാണ് എൽ.ഡി.എഫ് സർക്കാറി‍​​​െൻറ കാലത്ത് വീണ്ടും തുടരന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടത്. ഈ ഉത്തരവാണ് വീണ്ടും വിജിലൻസ് അടച്ചുപൂട്ടുന്നത്. അതേസമയം മാണിക്ക് വിജിലൻസ് ക്ലീൻചിറ്റ് നൽകിയതോടെ ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കത്തുനൽകി. പാറ്റൂര്‍ ഇടപാട്, മൈക്രോഫിനാന്‍സ് എന്നീ തട്ടിപ്പുകളുടെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും കത്തിൽ പറയുന്നു.

ബാർ ​േകാഴക്കേസ്​: ഗൂഢാലോചന നടത്തിയവരെ തനിക്ക്​ അറിയാം -കെ.എം. മാണി
കോട്ടയം: ബാർ ​േകാഴക്കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും അവർ ആരാണെന്ന്​ അറിയാമെന്നും കേരള കോൺഗ്രസ്​^എം ചെയർമാൻ കെ.എം. മാണി. കോടതിയിൽ കേസ്​ തുടരുന്നതിനാൽ പേരുകൾ ​ഇപ്പോൾ ​വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബാർ ​േകാഴക്കേസിൽ തന്നെ മൂന്നാം തവണയും കുറ്റവിമുക്തനാക്കി​ വിജിലൻസ്​ കോടതിയിൽ റിപ്പോർട്ട്​ സമർപ്പിച്ചതിനോട്​  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജിലൻസ്​ റിപ്പോർട്ടിന്മേൽ തനിക്ക്​ അമിതാവേശമില്ല. സത്യം വിജയിക്കുകതന്നെ ചെയ്യും -മാണി കൂട്ടിച്ചേർത്തു. അഖിലേന്ത്യതലത്തിൽ കോൺഗ്രസ്​ ശക്തിപ്രാപിക്കുന്നതിലാണ്​ താൽപര്യം. കേരള കോ​ൺഗ്രസ്​ നിലപാട്​ തെരഞ്ഞെടുപ്പ്​ സമയത്ത്​ തീരുമാനിക്കും. അതിന്​ ഇപ്പോൾ സമയമായിട്ടില്ല. കോൺഗ്രസിനോടുള്ളത്​ സഹോദരസ്​നേഹം മാത്രം. എൽ.ഡി.എഫിലേക്ക്​ പോകുമെന്നതിന്​ അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.


 

Tags:    
News Summary - Bar Scam KM Mani -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.