തിരുവനന്തപുരം: ബാർ കോഴ കേസിൽ നിയമനടപടികൾക്ക് സർക്കാർ തയാറാകണമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. വിശദമായ അന്വേഷണം വേണം. നീതിക്ക് മുൻഗണന കിട്ടണമെന്നും വിജയരാഘവൻ പറഞ്ഞു.
കേസിൽ വസ്തുത ഉള്ളതായി തെളിഞ്ഞെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. കോടതി പറഞ്ഞാൽ അതിന് അനുസൃതമായ നടപടി സർക്കാർ സ്വീകരിക്കും. എന്നാൽ, കോടതി അന്തിമമായി പറഞ്ഞാലെ കുറ്റക്കാരനെന്ന് പറയാൻ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.