ബാർകോഴ: മാണിക്കെതിരായ ഇടതുനേതാക്കളുടെ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു

തിരുവനന്തപുരം: ബാർകോഴ കേസിൽ മാണിയെ കുറ്റവിമുക്തനാക്കിയ മൂന്നാം ത്വരിതാന്വേഷണ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ സമർപിച്ച ഹരജി തിരുവനന്തപരും വിജിലൻസ് പ്രത്യേക കോടതി ഫയലിൽ സ്വീകരിച്ചു. 

കേസിൽ ജൂലൈ നാലിന് കോടതി വാദം കേൾക്കും. വി.എസ് അച്യുതാനന്ദൻ, വി.എസ് സുനിൽകുമാർ, ബി.ജെ.പി നേതാവ് വി.മുരളീധരൻ, സി.പി.ഐ അഭിഭാഷക സംഘടന എന്നിവരാണ് കേസിലെ പരാതിക്കാർ. 

അതേസമയം പരാതിക്കാരയ വൈക്കം വിശ്വനും സാറാ ജോസഫും വീണ്ടും അപേക്ഷ സമർപിച്ചിട്ടില്ല. കേസ് വാദിച്ചിരുന്ന സ്പെഷ്യൽ പ്രോസിക്യൂട്ടർ കെ.പി സതീഷനെ ചുമതലയിൽ നിന്നും ഒഴിവാക്കിയതായി വിജിലൻസ് നിയമോപദേശകൻ കോടതിയെ അറിയിച്ചു.
 

Tags:    
News Summary - bar scam: LDF leaders seek court against km mani- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.