തിരുവനന്തപുരം: നഗരപരിധിയിലെ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകളെ ദൂരപരിധി ഉത്തരവിൽനിന്ന് ഒഴിവാക്കുന്നത് സംസ്ഥാനത്ത് 650 കള്ളുഷാപ്പുകളും 50 ബാറുകളും തുറക്കാൻ വഴിയൊരുക്കും. ഇവിടങ്ങളിൽ 500 മീറ്റർ പരിധിയിൽ ബാറുകൾക്കും മദ്യക്കടകൾക്കും നിരോധനമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. നഗരമേഖലകളിലെ റോഡുകളുടെ പദവി സംബന്ധിച്ച് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാറാണ്. നിലവിലെ പാതകളുടെ പദവി വിജ്ഞാപനം വഴി മാറ്റേണ്ടതില്ലെന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പും സർക്കാറും സ്വീകരിച്ചിട്ടുള്ളത്. 23 പഞ്ചനക്ഷത്ര ബാറുകളും 83 ത്രീ- -ഫോർ സ്റ്റാർ ബാറുകളുമാണ് പുതിയ മദ്യനയം വന്നശേഷം തുറന്നത്. തുറക്കാൻ സാധ്യതയുണ്ടായിരുന്ന 52 ബാറുകൾക്ക് ക്ലാസിഫിക്കേഷൻ ലഭിക്കാത്തതിനാൽ ലൈസൻസിന് അപേക്ഷിച്ചില്ല.
ത്രീ സ്റ്റാർ - ഫോർ സ്റ്റാർ സൗകര്യങ്ങളോടെ നഗരപരിധികളിൽ പ്രവർത്തിക്കുന്ന പുതിയതും പഴയതുമായ 50ലധികം ഹോട്ടലുകൾ േവറെയുണ്ട്. ക്ലാസിഫിക്കേഷൻ സംബന്ധിച്ച് തീരുമാനമായാലേ ഇവ തുറക്കാനാവൂ. ബെവ്കോയുടെ 270 വിൽപനശാലകളിൽ 208 എണ്ണം തുറന്നു. പുതിയ ഉത്തരവിെൻറ പശ്ചാത്തലത്തിൽ 30 എണ്ണം കൂടി തുറക്കുമെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.