ചേര്‍ത്തല: ഡി.വൈ.എഫ്.ഐ ചേര്‍ത്തല ടൗണ്‍വെസ്റ്റ് മേഖല കമ്മിറ്റി യോഗത്തിനിടെയുണ്ടായ അടിപിടിയില്‍ മേഖല പ്രസിഡന്റ് സന്തു കാര്‍ത്തികേയനെയും ട്രഷറര്‍ വിഷ്ണു രവിയെയും മൂന്നുമാസത്തേക്കു സസ്‌പെന്‍ഡു ചെയ്തു. ജില്ല സെക്രട്ടറി ആര്‍. രാഹുലിന്റെ സാന്നിധ്യത്തില്‍ നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സമൂഹമാധ്യമങ്ങളിലൂടെ സംഘടനക്ക് അവമതിപ്പുണ്ടാക്കിയതിനാണ് വിഷ്ണു രവിക്കെതിരെ നടപടി. വിഷ്ണു രവിയെ ആക്രമിച്ച കാരണത്താലാണ് സന്തു കാര്‍ത്തികേയനെ സസ്‌പെന്‍ഡുചെയ്തത്. ബ്ലോക്ക് കമ്മിറ്റിയംഗം ആശാ ഗോപന് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കി. മൂന്നുമാസങ്ങള്‍ക്കുശേഷം ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ സംഘടനയില്‍ തിരിച്ചെത്തിക്കാനാണ് തീരുമാനം.
ജൂലൈ 27ന് സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ നടന്ന ചേര്‍ത്തല ടൗണ്‍വെസ്റ്റ് മേഖല കമ്മിറ്റി യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്.പരിക്കേറ്റ വിഷ്ണുരവി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. പൊലീസിലും പരാതി നല്‍കി.മേഖല കമ്മിറ്റിയിലെ സംഘടന വിഷയങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.