കോഴിക്കോട്: ബീനയുടെ അവയവങ്ങളാൽ മൂന്നുപേര്‍ക്ക് പുതുജീവിതം. മാഹി ചൂടിക്കോട്ട സ്വദേശി മനോഹരെൻറ ഭാര്യ, അധ്യാപികയായ ബീനയുടെ (52) കരളും വൃക്കകളുമാണ് മറ്റുള്ളവർക്ക് ദാനം ചെയ്തത്. സ്‌ട്രോക്ക് വന്നതിനെ തുടർന്ന് ആഗസ്റ്റ് ഒമ്പതിനാണ് ബീനയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കുടുംബം അവയവദാനത്തിന് തയാറായത്. ബീനയുടെ അവയവങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കുമെന്ന വസ്തുതയാണ് തങ്ങളെ ഇതിനു പ്രേരിപ്പിച്ചതെന്ന് ഭർത്താവ് എ. മനോഹരനും മകൻ അക്ഷയും അറിയിച്ചു.
സര്‍ക്കാറിെൻറ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് അനുയോജ്യമായവരെ ഉടന്‍തന്നെ കണ്ടെത്തി. തുടര്‍ന്ന് സർക്കാരുമായി ബന്ധപ്പെട്ട് കോവിഡ് കാലത്തെ സാങ്കേതിക തടസ്സങ്ങൾ നീക്കി. ബീനയുടെ ഒരു വൃക്ക ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലുള്ള കൊയിലാണ്ടിയിലെ 27 കാരിക്കും മറ്റൊരു വൃക്ക മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള 43കാരനും കരൾ 48കാരനും ദാനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.