തിരുവനന്തപുരം: യാത്രക്കാർ ബസിനുള്ളിലോ ബസിന് പുറത്തോവെച്ച് കണ്ടക്ടറോടും ഡ്രൈവറോടും അസഭ്യം പറയുകയോ കൈയേറ്റം ചെയ്യുകയോ ചെയ്താൽ അതേ രീതിയിൽ ഒരുകാരണവശാലും പ്രതികരിക്കരുത്, പകരം തൊട്ടടുത്ത പൊലീസ് സ്റ്റഷനിൽ പരാതി നൽകണമെന്ന് ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സിയുടെ നിർദേശം. തുടർന്നുള്ള നടപടികൾ യൂനിറ്റ് തലത്തിലോ, കേന്ദ്ര ഓഫിസ് തലത്തിലോ തീരുമാനിക്കും. മോശം പെരുമാറ്റെത്തകുറിച്ച് പരാതി വർധിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. ജീവനക്കാർ യാത്രാക്കാരോട് മോശമായി പെരുമാറുെന്നന്ന ഒറ്റപ്പെട്ട പരാതിപോലും അംഗീകരിക്കാനാകില്ലെന്നും സി.എം.ഡി വ്യക്തമാക്കി.
ജീവനക്കാർ യാത്രാക്കാരോട് മാന്യമായി പെരുമാറണം. സ്ത്രീകൾ, കുട്ടികൾ, വികലാംഗർ, മുതിർന്ന പൗരൻമാർ, അംഗവൈകല്യമുള്ളവർ, രോഗബാധിതരായ യാത്രക്കാർ തുടങ്ങിയവർക്ക് ആവശ്യമുള്ള സൗകര്യം ബസുകളിൽ ഒരുക്കി നൽകണം. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിലും ഇത്തരത്തിലുള്ള യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ നിർത്തിക്കൊടുക്കണം. ജനത ഓർഡിനറി ബസുകളുടെ കാര്യത്തിലും ഈ നിർദേശങ്ങൾ പാലിക്കണം.
സംവരണം ചെയ്ത സീറ്റുകൾ ബന്ധപ്പെട്ട യാത്രാക്കാർക്ക് കണ്ടക്ടർ തന്നെ ലഭ്യമാക്കിക്കൊടുക്കണം. ഇത്തരത്തിലുള്ള യാത്രാക്കാർ എവിടെനിന്ന് കൈകാണിച്ചാലും ബസ് നിർത്തി അവർക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് ഡ്രൈവർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. കൈക്കുഞ്ഞുമായി വരുന്ന അമ്മമാർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേകം പരിഗണന നൽകണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.