കൊച്ചി: യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള ബെന്നി ബഹനാൻ എം.പിയുടെ രാജി കോൺഗ്രസ് എ ഗ്രൂപ്പിലെ ഭിന്നതയുടെ ഭാഗമെന്ന് സൂചന. ഉമ്മൻ ചാണ്ടിയും ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് വഴിവെച്ചതെന്നാണ് ആക്ഷേപം. 2018ൽ ബെന്നി ബഹനാൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ മറ്റ് പദവികളൊന്നുമുണ്ടായിരുന്നില്ല.
പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം ചാലക്കുടിയിൽനിന്ന് പാർലമെൻറ്അംഗമായി. ഈ സമയം മുതിർന്ന നേതാവായ എം.എം. ഹസനെ യു.ഡി.എഫ് കൺവീനർ സ്ഥാനത്തെത്തിക്കണമെന്നായിരുന്നു ഉമ്മൻ ചാണ്ടി പക്ഷത്തിെൻറ ആഗ്രഹം. എന്നാൽ, ഇത് നടക്കാതെ വന്നതോടെ ഭിന്നത രൂക്ഷമാകുകയായിരുന്നെന്നാണ് സൂചന. ഇതോടെ സ്ഥാനമൊഴിയാൻ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടെന്ന പ്രചാരണവുമുണ്ട്.
നാളുകളായി അസ്വാരസ്യങ്ങൾ പുകയവെ പെട്ടെന്ന് രാജി പ്രഖ്യാപനത്തിലേക്ക് എത്തിച്ച സാഹചര്യം എന്താണെന്നതിനെക്കുറിച്ച് അവ്യക്തതകളുണ്ട്. രണ്ട് കെ.പി.സി.സി വർക്കിങ് പ്രസിഡൻറുമാർ ഇരട്ടപ്പദവി വഹിക്കുമ്പോൾ താൻ മാത്രം ഒഴിവാകേണ്ട ആവശ്യമില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. എ ഗ്രൂപ്പിൽനിന്ന് ബെന്നി ബഹനാൻ അകലുന്നുവെന്ന പ്രചാരണവും ഇതിനിടെയെത്തി.
കേരള കോൺഗ്രസ് ജോസ് കെ.മാണി പക്ഷത്തെ യു.ഡി.എഫിൽനിന്ന് ഒഴിവാക്കിയ തീരുമാനം പ്രഖ്യാപിച്ചത് ബെന്നി ബഹനാനായിരുന്നു. ഇക്കാര്യത്തിൽ തങ്ങളോട് ആലോചനയുണ്ടായില്ലെന്ന വിമർശനം ഉമ്മൻ ചാണ്ടി അടക്കം നേതാക്കൾക്കുണ്ട്. കെ.പി.സി.സി പ്രസിഡൻറിെൻറയും പ്രതിപക്ഷ നേതാവിെൻയും തീരുമാനത്തെ മറ്റ് ആലോചനകളില്ലാതെ സ്വീകരിച്ചെന്നതായിരുന്നു എ ഗ്രൂപ്പിൽ ഉയർന്ന ആക്ഷേപം.
അതേസമയം സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. ദേശീയ നേതൃത്വത്തിെൻറ തീരുമാനപ്രകാരം കൺവീനറായ ബെന്നി ബഹനാൻ സ്വയം തീരുമാനമെടുക്കണമെന്ന നിലപാടാണ് മുന്നോട്ടുവെച്ചിരുന്നതെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.