തിരുവനന്തപുരം: അനാവശ്യ സ്ഥിരപ്പെടുത്തലുകൾ മൂലവും മതിയായ യോഗ്യതയില്ലാത്തവരുടെ കരാർ നിയമനങ്ങളിലൂടെയും ബിവറേജസ് കോർപറേഷനുണ്ടാകുന്നത് (ബെവ്കോ) വൻനഷ്ടം. 426 പുറംകരാര്‍ തൊഴിലാളികളെ ലേബലിങ് തൊഴിലാളികളായി സ്ഥിരപ്പെടുത്തി. എന്നാൽ, അതിന്‍റെ പകുതി ജീവനക്കാരുടെപോലും ആവശ്യമുണ്ടായിരുന്നില്ല.
സ്ഥിരംജോലിക്കാര്‍ ദിവസം ചുരുങ്ങിയത് 6000 ലേബല്‍ ഒട്ടിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും മിക്കയിടത്തും പകുതിപോലും ഒട്ടിക്കുന്നില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്. സ്ഥിരംജീവനക്കാര്‍ക്കുപോലും പണിയില്ലാതിരിക്കുമ്പോഴാണ്, മിക്ക വെയര്‍ഹൗസുകളിലും കരാർ തൊഴിലാളികൾ ലേബല്‍ ഒട്ടിച്ച് ബെവ്കോക്ക് ലക്ഷങ്ങളുടെ ബാധ്യതയുണ്ടാക്കുന്നത്.
രാഷ്ട്രീയ പാർട്ടികൾ മത്സരിച്ച് ലേബലിങ് തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ ശ്രമിച്ചതിന്‍റെ ഭാഗമായാണ് സ്ഥിരംജീവനക്കാരുടെ എണ്ണം ആവശ്യത്തിലും ഇരട്ടിയിലേറെയായത്. താൽക്കാലിക ജീവനക്കാരായിരുന്നപ്പോൾ പതിനായിരത്തോളം ലേബലുകൾ ഒട്ടിച്ച് പണം വാങ്ങിയിരുന്നവരാണ് ഇപ്പോൾ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത്. ഇത് ബെവ്കോക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്. കഴിഞ്ഞ പിണറായി സർക്കാറിന്‍റെ കാലത്താണ് ഈ സ്ഥിരപ്പെടുത്തലുകളിലേറെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.