തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിെൻറ ഭാര്യ സിമിെയയും സഹോദരിെയയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. മുന്‍ ട്രഷറി ഉദ്യോഗസ്ഥന് വി. ഭാസ്കരനെയും സംഘം വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞു. കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ബിജുലാലിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും.
തട്ടിയെടുത്ത പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും സഹോദരിക്ക് ഭൂമി വാങ്ങുന്നതിന് അഡ്വാൻസ് നൽകിയെന്നും ബിജുലാൽ മൊഴി നല്‍കിയിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് ബന്ധുക്കളിൽനിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. പണമിടപാടുകള്‍ സംബന്ധിച്ച് ഇരുവര്‍ക്കും അറിയാമായിരുന്നോ എന്നതും അന്വേഷണസംഘം ചോദിച്ചറിഞ്ഞു.
ബിജുലാല്‍ പണം തട്ടിയത് അറിഞ്ഞിട്ടില്ലെന്ന നിലപാടാണ് ഭാര്യ സിമി കൈക്കൊണ്ടത്. ഓൺലൈൻ റമ്മി കളിയിലൂടെ പണം കിട്ടിയെന്ന് ബിജു പറഞ്ഞതായി അവർ മൊഴി നൽകി. ബിജുലാലിെൻറയും ഭാര്യയുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.