തിരുവനന്തപുരം: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ മദ്യ വ്യവസായിയും ബാർ ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറുമായ ബിജു രമേശ് വിദേശമദ്യ വ്യാപാര രംഗം വിടാൻ തീരുമാനിച്ചു. മദ്യ വിപണനരംഗത്തേക്ക് ഇനി ഇല്ലെന്നും ജീവനക്കാർക്കു വേണ്ടി തൽക്കാലം ബിയർ, വൈൻ പാർലറുകൾ തുടരുമെന്നും ബിജു രമേശ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഒമ്പത് ബിയർ, വൈൻ ലൈസൻസുള്ള ഹോട്ടലുകളുള്ള ബിജുവിന് പുതിയ മദ്യനയപ്രകാരം രണ്ട് ബാറുകൾ തുറക്കാനുള്ള അനുമതിയാണ് ലഭിക്കുക. എന്നാൽ, അതിെൻറ ലൈസൻസ് ഫീസ് അടച്ച് പുതുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബാർ കോഴക്കേസിൽ ആരോപണമുന്നയിച്ചതിനുേശഷം താൻ നിരന്തരം വേട്ടയാടപ്പെടുകയാണെന്നും ഇപ്പോഴും കേസുകൾക്ക് പിന്നാലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.