ഹരിപ്പാട്: മകൻ ഓടിച്ചിരുന്ന ബൈക്കിൻെറ പിന്നിലിരുന്ന് യാത്ര ചെയ്ത മാതാവ് വീണു മരിച്ചു. ചെങ്ങന്നൂർ-കാരക്കാട് ക ോക്കുന്നിൽ (തട്ടക്കാട്ടിൽ വടക്കേ ചരിവിൽ) നാരായണൻെറ ഭാര്യ ഓമനയാണ് (47) മരിച്ചത്.
കാർത്തികപ്പള്ളി - തൃക്കുന്നപ്പുഴ റോഡിൽ വലിയകുളങ്ങരക്ക് സമീപം തോട്ട് കടവ് പാലത്തിൻെറ പടിഞ്ഞാറെ ചരിവിലാണ് അപകടം. മകൻ അനൂപ് ഓടിച്ചിരുന്ന ബൈക്ക് ഹംബിൽ തട്ടി പിൻസീറ്റിലിരുന്ന മാതാവ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. തലയിടിച്ച വീണ ഒാമനയെ നാട്ടുകാർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം.
കഴിഞ്ഞ മാസം 14-ന് മരിച്ച ഓമനയുടെ സഹോദരൻ ബാലന്റെ ചിതാഭസ്മം തൃക്കുന്നപ്പുഴ കടലിൽ നിമഞ്ജനം ചെയ്യുന്നതിനായി പുറപ്പെട്ടതായിരുന്നു ഓമനയും മകനും. ഇവരുടെ ബാക്കി കുടുംബാംഗങ്ങൾ കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്. മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ: അശ്വതി, അനൂപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.