കോട്ടയം: നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് രണ്ടുയുവാക്കൾ മരിച്ചു.കറുകച്ചാൽ ചേലകൊമ്പ് പടിഞ്ഞാറേ പുത്തൻപറമ്പിൽ ജോസഫിെൻറ മകൻ പ്രവീൺ (27), ക്രൂതപ്പള്ളളി കുറ്റിക്കൽ കോളനി ഹരിയുടെ മകൻ ഹരീഷ് (22) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ ഒന്നിനും മൂന്നിനുമിടയിൽ കറുകച്ചാൽ നെല്ലത്തല്ലൂർ ദേവിക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് ക്ഷേത്രത്തിെൻറ കാണിക്കവഞ്ചിയിൽ ഇടിച്ചുകയറി മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പുലർച്ചെ പട്രോളിങിന് എത്തിയ പൊലീസ് സംഘമാണ് രക്തം വാർന്ന് കിടക്കുന്ന ഇവരെ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽകോളജിൽ എത്തിക്കുകയായിരുന്നു. പ്രവീണിെൻറ മാതാവ്: റോസമ്മ. സഹോദരങ്ങൾ: പ്രിൻസി, പ്രിൻറി, പ്രീത. ഹരീഷിെൻറ മാതാവ്: അമ്പിളി. സഹോദരി: ഹരിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.