പിരായിരി (പാലക്കാട്): ബൈക്കിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ പിര ായിരി പള്ളിക്കുളം ഇരുപ്പക്കാട് സ്വദേശി ശുഹൈബ് (19), തമിഴ്നാട് സേലം സ്വദേശി സാക്കിർ ഹുസൈൻ (35) എന്നിവരാണ് മരിച്ചത്.
പിരായിരി ചുങ്കത്ത് ഞായറാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. ശുഹൈബ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പിതാവ്: കൊട്ടാരപ്പാട്ടിൽ അലി. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ശിഹാബ്, ജുമൈലത്ത്, സുഹൈല, സുബൈദ, ഫൗസിയ. ശുഹൈബിെൻറ മൃതദേഹം പള്ളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
സാക്കിർ ഹുസൈൻ ഇപ്പോൾ പുതൂരിലാണ് താമസം. പുതൂരിൽനിന്ന് ചുങ്കത്തെ പള്ളിയിലേക്ക് നമസ്കാരത്തിനായി പുറപ്പെട്ടതായിരുന്നു ഇരുവരും. പാലക്കാടുനിന്ന് തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. സാക്കിർ ഹുസൈനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിെൻറ മൃതദേഹം സേലത്തേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.