ആരോമല്‍, സതീഷ്

ബൈക്ക് മോഷ്​ടിച്ച് വിൽപന; പ്രതികൾ പിടിയില്‍

ആലുവ: കൊടികുത്തുമലയില്‍നിന്നും ബൈക്ക് മോഷ്​ടിച്ച് ഭാഗങ്ങള്‍ വിൽപന നടത്തിയ കേസിലെ പ്രതികള്‍ പിടിയിലായി. വടക്കേക്കര കളരിക്കല്‍ അമ്പലത്തിന് സമീപം മലയില്‍ വീട്ടില്‍ ആരോമല്‍ (19), കുഞ്ഞിത്തൈ വടക്കേ കടവ് ഭാഗത്ത്, മുല്ലശേരി വീട്ടില്‍ സതീഷ് (22) എന്നിവരെയാണ് ആലുവ ഈസ്‌റ്റ് പൊലീസ് അറസ്‌റ്റ് ചെയ്തത്.

ഇവരെ കൂടാതെ ഈ കേസില്‍ പ്രായപൂർത്തിയാകാത്ത ഒരു 15 കാരനും ഉൾപ്പെട്ടിട്ടുണ്ട്. ആരോമല്‍ ചാലക്കുടി, നെടുമ്പാശ്ശേരി, വരാപ്പുഴ എന്നീ പൊലീസ് സ്​റ്റേഷനുകളില്‍ രജിസ്‌റ്റര്‍ ചെയ്ത സമാന രീതിയിലുള്ള മോഷണക്കേസുകളിലും പീഡനക്കേസിലും, സതീഷ് വടക്കേക്കര പൊലീസ് സ്​റ്റേഷനിലെ കൊലപാതകശ്രമക്കേസിലും പ്രതിയാണെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.

മോഷണ വസ്തു വിറ്റുകിട്ടുന്ന പണം ആഢംബര ജീവിതത്തിനാണ് പ്രതികൾ ഉപയോഗിക്കുന്നത്. അന്വേഷണ സംഘത്തില്‍ ആലുവ ഈസ്‌റ്റ് സി.ഐ പി.എസ്. രാജേഷ്, എസ്.ഐ ആർ. വിനോദ്, എ.എസ്.ഐമാരായ എം.കെ. ബിജു, എ. ജൂഡ്, രാജേഷ് കുമാര്‍, എസ്.സി.പി.ഒ നവാബ്, സി.പി.ഒ എൻ.എ. മുഹമ്മദ് അമീര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    
News Summary - Bike theft sale; Defendants arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.