രാഷ്ട്രീയ പ്രഖ്യാപനം നടത്താൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. നടൻ ജോജു ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മരട് പൊലീസ് സ്റ്റേഷനിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അവർ.
നടൻ ജോജു ജോർജ് അപമാനിച്ചുവെന്ന് പൊതു പ്രവർത്തകരായ സ്ത്രീകൾ പരാതി നൽകിയിട്ട് പത്തു ദിവസം കഴിഞ്ഞുവെന്ന് അവർ പറഞ്ഞു. ഇതുവരെയും പൊലീസ് നടപടി എടുത്തിട്ടില്ല. പരാതി നൽകിയതിന്‍റെ അടുത്ത ദിവസം തന്നെ സിറ്റി പൊലീസ് കമീഷണർ രാഷ്ട്രീയ പ്രഖ്യാപനം നടത്തുകയായിരുന്നുവെന്ന് അവർ പറഞ്ഞു. ജോജുവിനെതിരെ കേസെടുക്കാനാകില്ലെന്നാണ് കമീഷണർ പറഞ്ഞത്. ജോജു ജോർജനെന്താ കൊമ്പുണ്ടോയെന്നും ബിന്ദു കൃഷ്ണ ചോദിച്ചു.
പരാതി നൽകിയാൽ മൊഴി എടുക്കാനുള്ള ബാധ്യത പൊലീസിനുണ്ട്. മൊഴി പോലും എടുക്കാതെ രാഷ്ട്രീയ പ്രഖ്യാപനം നടത്താൻ ആരാണ് കമീഷണർക്ക് അധികാരം നൽകിയത്. എ.കെ.ജി സെന്‍ററിൽ നിന്നല്ല പൊലീസിന് ശമ്പളം കൊടുക്കുന്നത്. പൊതുജനം നൽകുന്ന നികുതി പണത്തിൽ നിന്നാണ് പൊലീസിന് ശമ്പളം നൽകുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.