സാമൂഹികാരോഗ്യ കേന്ദ്രം വരെ ആശുപത്രികളിൽ ബയോമെട്രിക് പഞ്ചിങ് വരുന്നു

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിൽ സാമൂഹികാരോഗ്യ കേന്ദ്രം വരെയുള്ള മുഴുവൻ ആശുപത്രിയിലും പഞ്ചിങ് ഏർപ്പെടുത്തും. നിലവില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഉള്‍പ്പെടെ 10 ആരോഗ്യ സ്ഥാപനങ്ങളില്‍ പഞ്ചിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ജില്ല മെഡിക്കല്‍ ഓഫിസുകൾ തുടങ്ങി സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്കാശുപത്രികള്‍, ജില്ല, ജനറല്‍ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ വരെ വ്യാപിപ്പിക്കും.

സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനം സ്ഥാപിക്കാൻ 5.16 രൂപ അനുവദിച്ചു. ഇതടക്കം ആകെ ഡിജിറ്റൽ ആധുനീകരണ പ്രവൃത്തികൾക്കായി 7.85 കോടിയും. ഘട്ടംഘട്ടമായി എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പഞ്ചിങ് നടപ്പാക്കും.

ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കേന്ദ്രീകൃതമായി നിരീക്ഷിക്കുന്നതിന് സെന്‍ട്രല്‍ ഡാറ്റ റിപ്പോസിറ്ററി ആപ്ലിക്കേഷന്‍ സജ്ജമാക്കും. ഇതിന് 14.50 ലക്ഷം രൂപ ചെലവഴിക്കും.

ഡിജിറ്റല്‍ ഹെല്‍ത്ത് സാക്ഷാത്കരിക്കുന്നതിന് വലിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും 14 ജില്ല മെഡിക്കല്‍ ഓഫിസിലും ഇ-ഓഫിസ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. സ്റ്റേറ്റ് ടി.ബി സെന്റര്‍ തുടങ്ങിയ 20ഓളം ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ-ഓഫിസ് അന്തിമഘട്ടത്തിലാണ്.

Tags:    
News Summary - Biometric punching is coming in hospitals to social health centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.