പക്ഷിപ്പനിയെത്തുടർന്ന്​ കൊന്നൊടുക്കിയ താറാവുകളെ സംസ്കരിക്കുന്നു

പക്ഷിപ്പനി: 4000 താറാവുകളെ സംസ്കരിച്ചു

ആർപ്പൂക്കര: പക്ഷിപ്പനി ബാധിച്ചതിനെത്തുടർന്ന് കൊന്നൊടുക്കിയ 4000 താറാവുകളെ സംസ്കരിച്ചു. മണിയാപറമ്പിന് സമീപം പായ്വട്ടം ചിറയിലാണ് ചിത ഒരുക്കിയത്.വർക്കി കുര്യൻ വലിയവെളിച്ചത്തി‍െൻറ താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതിന് തുടർന്നാണ് കലക്ടറുടെ നിർദേശപ്രകാരം ആർപ്പൂക്കര പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്ന് തുടർനടപടി സ്വീകരിച്ചത്.

കഴിഞ്ഞ രണ്ടുദിവസം കൊണ്ടാണ് നടപടി പൂർത്തിയാക്കി അണുനശീകരണം നടത്തിയത്. 15 ടൺ വിറക്, പഞ്ചസാര, ഡീസൽ, കുമ്മായം എന്നിവ ഉപയോഗിച്ച് മുപ്പതോളം തൊഴിലാളികളുടെ പങ്കാളിത്തത്തോടെയാണ് സംസ്കാരം നടത്തിയത്.

പ്രസിഡന്‍റ് അഞ്ജു മനോജ്, വൈസ് പ്രസിഡന്‍റ് ലൂക്കോസ് ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ്, പഞ്ചായത്ത് അംഗങ്ങളായ റോസിലി ടോമിച്ചൻ, സുനിത ബിനു, വിഷ്ണു വിജയൻ, ദീപ ജോസ്, രഞ്ജിനി മനോജ്, റോയി പുതുശ്ശേരി, ജെസ്റ്റിൻ ജോസഫ്, അരുൺ ഫിലിപ്പ്, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, വെറ്ററിനറി സർജൻ ആർ. ബിന്ദുരാജ് തുടങ്ങിയവർ നേതൃത്വം നൽകി. 

Tags:    
News Summary - bird flu: 4000 ducks were culled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.