ആലപ്പുഴ: പക്ഷിപ്പനിയെത്തുടർന്ന് ആലപ്പുഴ ജില്ലയിൽ മാത്രം ഇതുവരെ 38,312 താറാവുകളെ കൊന്നുവെന്ന് മൃഗസംരക്ഷണ മന്ത്രി കെ.രാജു. കൂട്ടത്തിലെ ഒരു താറാവിന് പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ ആ കൂട്ടത്തിലെ മുഴുവന്‍ താറാവുകളെയും കൊല്ലാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷിപ്പനി വ്യാപകമായതിനാല്‍ ലക്ഷക്കണക്കിന് താറാവുകളെ കൊല്ലേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ പക്ഷിപ്പനി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ.രാജു.
താറാവുകളെ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു.നഷ്ടപരിഹാരം നല്‍കാന്‍ കൂടുതല്‍ തുക കേന്ദ്രത്തോട് ആവശ്യപ്പെടും. നഷ്ടപരിഹാരതുക ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായി താറാവുകളെ കൊന്നവർക്കും നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.