കോഴിക്കോട്: പക്ഷിപ്പനി വ്യാപനം തടയുന്നതിെൻറ ഭാഗമായി രോഗബാധിത പ്രദേശങ്ങളാ യ കോഴിക്കോട് നഗര പരിധിയിലെ വേങ്ങേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് ക ൊടിയത്തൂർ എന്നിവിടങ്ങളിലായി 1700 പക്ഷികളെ കൊന്ന് കത്തിച്ചു. ഇത് തിങ്കളാഴ്ചയും തു ടരും.
രോഗ ബാധിത പ്രദേശങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ളിെല പക്ഷികളെയാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കൊന്നത്. കോഴി, താറാവ്, കാട, ലൗ ബേർഡ്സ്, പ്രാവ് പോലുള്ള അലങ്കാരപ്പക്ഷികൾ എന്നിവ ഉൾപ്പെടെ വേങ്ങേരിയിൽ 500ഓളവും വെസ്റ്റ് കൊടിയത്തൂരിൽ 1200 ഓളവും പക്ഷികളെയാണ് കൊന്നത്.
പക്ഷികളെ രക്തം പുറത്തുവരാത്ത വിധം കഴുത്തൊടിച്ച് കൊന്ന ശേഷം അവയെ കവറിലാക്കി സീൽ ചെയ്തു. അവയുടെ കൂട് പൊളിച്ച് കാഷ്ഠം വാരി ഇവ മറ്റൊരു കവറിലും സീൽ ചെയ്തു. തുടർന്ന് ഇവ വേങ്ങേരിയിലും കൊടിയത്തൂരും പ്രത്യേകം ഒരുക്കിയ സ്ഥലത്ത് എത്തിച്ച് വിറകും ചിരട്ടയും വെച്ച് കത്തിച്ചു. ചാരം കുഴികുത്തി മൂടി. ഇരുമ്പുെകാണ്ടും മറ്റു വസ്തുക്കൾ കൊണ്ടുമുള്ള പക്ഷിക്കൂട് അണുവിമുക്തമാക്കിയ ശേഷമാണ് സംഘം തിരിച്ചത്. രോഗബാധിത പ്രദേശങ്ങളിലെ 10 കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊണ്ടുപോകുന്നത് തടഞ്ഞിട്ടുണ്ട്.
കൂടാതെ, നഗരസഭ പരിധിയിലും കൊടിയത്തൂർ പഞ്ചായത്തിലും കോഴി, മുട്ട, താറാവ് എന്നിവയുടെ വിൽപനയും അലങ്കാരപ്പക്ഷി വിൽപനയും നിരോധിച്ചിട്ടുണ്ട്.
കർഷകർക്ക് ധനസഹായം നൽകും
തിരുവനന്തപുരം: കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്നു പ്രതിരോധ പ്രവർത്തനങ്ങൾക്കായി പക്ഷികളെ നശിപ്പിക്കേണ്ടി വരുന്ന കർഷകർക്ക് ധനസഹായം നൽകുമെന്നു മന്ത്രി കെ. രാജു അറിയിച്ചു. തുക സർക്കാർ തലത്തിൽ പിന്നീടു തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.