കൊല്ലം: പക്ഷിപ്പനി പ്രതിരോധപ്രവർത്തനം ഏകോപിപ്പിക്കാൻ കോഴിക്കോട് കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ. രാജു.
രോഗം പടരാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ എല്ലാ പക്ഷികളെയും നശിപ്പിക്കണമെന്നും മന്ത്രി. ഇതിനായി സ്ക്വാഡ് രൂപവത്കരിച്ചു.
സ്ക്വാഡിൽ ഉള്ളവർ മുൻകരുതലുകൾ സ്വീകരിച്ചശേഷം ഞായറാഴ്ച രാവിലെ മുതൽ നശീകരണം ആരംഭിക്കുമെന്നും മന്ത്രി കൊല്ലത്ത് വ്യക്തമാക്കി. സർക്കാർ നിയന്ത്രണത്തിലുള്ള ഫാമുകൾ ഉൾപ്പെടെ എല്ലായിടത്തും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, മനുഷ്യരിലേക്ക് പകരുമെന്ന കാര്യത്തിൽ റിപ്പോർട്ടില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.