തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമല അയ്യപ്പന്‍റെ പേരുപയോഗിച്ചതിന് സുരേഷ് ഗോപിയോട് വിശദീകരണം തേടിയ ജി ല്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ച് ബി.െജ.പി. ജില്ലാ കലക്ടർ ടി.വി അനുപമ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദാസ്യപ്പണി നടത്തുന്നുവെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു.
കലക്ടറുടെ നടപടി അസംബന്ധവും വിവരക്കേടുമാണ്. എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പ്രസംഗം കലക്ടർ മനസിലാക്കിയിട്ടില്ല. പെരുമാറ്റച്ചട്ടം എന്താണെന്ന് കലക്ടർ പഠിക്കണം.
വനിതാ മതിലിൽ പങ്കെടുത്ത ആളാണ് ടി.വി അനുപമ. പ്രശസ്തി നേടാനുള്ള ശ്രമമാണ് കലക്ടർ നടത്തുന്നതെന്നും ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമല അയ്യപ്പന്‍റെ പേരുപയോഗിച്ചതിനാണ് എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയോട് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ ആയ ജില്ലാ കലക്ടർ ടി.വി. അനുപമ വിശദീകരണം തേടിയത്. സുരേഷ് ഗോപിയുടെ പ്രസംഗം ചട്ടലംഘനമാണെന്നും 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നുമാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.