എം.ടി. രമേശിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ; '95ൽ മരിച്ച മാരാർ 2006ൽ സ്ഥാനാർഥിയായോ?'

കോഴിക്കോട്​: സി.പി.എമ്മുമായി തങ്ങൾ നേരത്തെ തെരഞ്ഞെടുപ്പ്​ ധാരണയുണ്ടാക്കിയിരുന്നുവെന്ന ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിന്‍റെ വാദം പൊളിച്ചടുക്കി സോഷ്യൽ മീഡിയ. രമേശിന്‍റെ വാദങ്ങൾ മനഃപ്പൂർവ്വം നുണപ്രചരിപ്പിക്കുന്നതിനുവേണ്ടിയുള്ളതാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്​. 15 വർഷങ്ങൾക്കുമുമ്പ്​ ഉദുമയിൽ കെ.ജി. മാരാർ മത്സരിച്ചപ്പോൾ അദ്ദേഹ​ത്തി​‍െൻറ ചീഫ്​ ഇലക്ഷൻ ഏജൻറായിരുന്നു പിണറായി വിജയനെന്നായിരുന്നു എം.ടി.രമേശ്​ കോഴിക്കോട്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞത്​. ഇക്കാര്യം ഞങ്ങളിപ്പോൾ പറഞ്ഞ്​ നടക്കുന്നില്ല. ഇന്നത്തെ രാഷ്​ട്രീയത്തിനാണിപ്പോൾ പ്രസക്തിയെന്നും വാർത്താസമ്മേളനത്തിനിടെ കോ.ലി.ബി സഖ്യത്തെക്കുറിച്ച്​ ചോദിച്ചപ്പോൾ രമേശ്​ പറഞ്ഞിരുന്നു.


എന്നാൽ രമേശിന്‍റെ വാദങ്ങളിൽ അവ്യക്​തതയുണ്ടെന്നും വസ്​തുതാപരമായി ശരിയല്ലെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ്​ രംഗത്തുവന്നിരിക്കുന്നത്​. 15 വർഷങ്ങൾക്കുമുമ്പ്​ ഉദുമയിൽ കെ.ജി. മാരാർ മത്സരിച്ചെന്ന രമേശിന്‍റെ വാദം തെറ്റാണെന്നാണ്​ ചൂണ്ടിക്കാണിക്കപ്പെടുന്നത്​.15 വര്‍ഷം മു​െമ്പന്ന്​ രമേശ്​ പറയുന്നത് മുഖവില​െക്കടുത്താൽ 2006ആണ്​ കാലഘട്ടം.​ 1995ലാണ്​ കെ.ജി മാരാർ മരിച്ചത്​. മരിച്ച മാരാരുടെ ഇലക്ഷന്‍ ഏജന്‍റായി പിണറായി ഉദുമയില്‍ വന്നതെങ്ങിനെയാണെന്ന്​ സോഷ്യല്‍ മീഡിയ ചോദിക്കുന്നു.


യഥാര്‍ഥത്തില്‍ 1977ലാണ് ജനതാപാര്‍ട്ടിക്ക് വേണ്ടി മാരാര്‍ സ്ഥാനാര്‍ഥിയാകുന്നത്. ആ വര്‍ഷം കെ.ജി. മാരാരും ഒ രാജഗോപാലും കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് ജനവിധി തേടുകയുമുണ്ടായതായും നിരവധിപേർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്​. ഇതിനുപുറമെ മാരാർ സ്​ഥാനാർഥിയാകുന്ന 1977ല്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ഥിയായിരുന്നു പിണറായി വിജയൻ. അദ്ദേഹം ഇവിടെ നിന്ന് വിജയിക്കുകയും ചെയ്തു. കൂത്തുപറമ്പിലെ സ്ഥാനാര്‍ഥിയായ പിണറായിയാണോ ഉദുമയിലെ സ്ഥാനാര്‍ഥി മാരാര്‍ക്ക് വേണ്ടി ഇലക്ഷന്‍ ഏജന്‍റായി പ്രവര്‍ത്തിച്ചതെന്നും നെറ്റിസൺസ്​ ചോദിക്കുന്നു.


1980ൽ മാത്രമാണ്​ ബി.ജെ.പി രൂപീകരിച്ച​െതന്ന വസ്​തുതയും ധാരാളംപേർ ചൂണ്ടിക്കാണിക്കുന്നു. ബി.ജെ.പി ഉണ്ടായിട്ടില്ലാത്ത കാലത്തുനടന്നുവെന്ന്​ അനുമാനിക്കപ്പെടുന്ന സംഭവത്തെ സി.പി.എം-ബി.ജെ.പി കൂട്ടുകെ​ട്ടിന്​ ഉദാഹരണമായി എം.ടി.രമേശ്​ പറയുന്നത്​ പരിഹാസ്യമാണെന്നാണ്​ സമൂഹമാധ്യമങ്ങളിൽ നിരവധിപേർ ചൂണ്ടിക്കാണിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.