കോഴിക്കോട്: സി.പി.എമ്മുമായി തങ്ങൾ നേരത്തെ തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ഉദുമയിൽ കെ.ജി. മാരാർ മത്സരിച്ചപ്പോൾ അദ്ദേഹത്തിെൻറ ചീഫ് ഇലക്ഷൻ ഏൻറായിരുന്നു പിണറായി വിജയൻ. ഇക്കാര്യം ഞങ്ങളിപ്പോൾ പറഞ്ഞ് നടക്കുന്നില്ല. ഇന്നത്തെ രാഷ്ട്രീയത്തിനാണിപ്പോൾ പ്രസക്തിയെന്നും വാർത്താസമ്മേളനത്തിനിടെ കോ.ലി.ബി സഖ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ രമേശ് വ്യക്തമാക്കി.
വടകരയിലും ബേപ്പൂരിലും പൊതുസമ്മത സ്ഥാനാർഥികളായി രത്നസിങിനെയും മാധവൻകുട്ടിയെയും മത്സരിപ്പിച്ചത് പരസ്യമായ കാര്യമാണ്. ഇൗ മോഡൽ പരാജയപ്പെട്ടതാണ്. ദശാബ്ദങ്ങൾക്ക് മുമ്പുണ്ടായ സംഭവം ഇപ്പോൾ വീണ്ടും ചർച്ചയാക്കുന്നത് വിഷയ ദാരിദ്രമുള്ളവരാണ്. നേമത്ത് കുമ്മനം രാജശേഖരനാണ് ശക്തൻ. നേമത്ത് മുരളീധരനെ നിർത്തിയ കോൺഗ്രസ് ധർമ്മടത്ത് മുതിർന്ന നേതാവിനെ നിർത്താത്തത് കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള ധാരണയുടെ ഭാഗമായാണ്. കേരളത്തിന് പുറത്ത് കോൺഗ്രസിനുവേണ്ടിയുള്ള താരപ്രചാരകരുടെ പട്ടികയിലുള്ളയാളാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ കേരളത്തിലെ വിശ്വാസികളെ വഞ്ചിക്കുകയും ജനങ്ങളെ വിഡ്ഡികളാക്കുകയുമാണ് മുഖ്യമന്ത്രി. ഇക്കാര്യത്തിൽ സീതാറാം യെച്ചൂരിയുടെ നിലപാടാണോ കേരളത്തിലെ സി.പി.എമ്മിനെന്ന് നേതൃത്വം വ്യക്തമാക്കണം. കേരളത്തിൽ ലീഗ് വർഗീയ പാർട്ടിയെന്ന് പറയുന്നവർ പുറത്ത് അവർക്കുവേണ്ടി പ്രചാരണം നടത്താൻ പോവുകയാണ്. കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയെ എതിർക്കുന്നു എന്ന് പറയുന്ന സി.പി.എം ബംഗാളിൽ സമാന മതമൗലിക സ്വഭാവമുള്ള മുസ്ലിം സംഘടനയുമായി േചർന്നാണ് മത്സരിക്കുന്നത്. കോഴിക്കോട്ടെ ആദ്യ െതരഞ്ഞെടുപ്പ് പ്രചാരണത്തിന് െകാടുവള്ളി തെരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ മനസ് ആർക്കൊപ്പമാെണന്നതിെൻറ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.