കൊടുങ്ങല്ലൂർ: പൂജാരിയായ യുവമോർച്ച േനതാവിനെ ക്ഷേത്രവളപ്പിൽ വെച്ച് ആർ.എസ്.എസുകാർ മർദിച്ചു. യുവമോർച്ച ജില്ല കമ്മിറ്റിയംഗവും കയ്പമംഗലം മണ്ഡലം മുൻ ജനറൽ സെക്രട്ടറിയുമായ എറിയാട് സ്വദേശി അനീഷ് പോണത്തിനെയാണ് (33) ആർ.എസ്.എസുകാർ ക്രൂരമായി മർദിച്ചത്.
മെഡിക്കൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസഥാന നേതൃത്വത്തിലെ ചിലരെ വിമർശിച്ച് ഫേസ്ബുക്കിൽ എഴുതി എന്ന കാരണം പറഞ്ഞാണ് ആർ.എസ്.എസ് പ്രാദേശിക കാര്യവാഹകിെൻറ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്ര പരിസരത്ത് വെച്ച് തിങ്കളാഴ്ച രാത്രി അനീഷിനെ ആക്രമിച്ചത്. കാൽ മുട്ടിനും കുതിക്കും വെേട്ടറ്റ അനീഷിനെ കൊടുങ്ങല്ലൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്തെ ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്യുന്ന അനീഷ് കൊടുങ്ങല്ലൂർ മേഖലയിലെ അറിയപ്പെടുന്ന സംഘ് പരിവാർ നേതാവാണ്. ക്ഷേത്ര ദർശനത്തിന് വന്നപ്പോഴാണ് ആക്രമണം നടന്നത്്. ആക്രമണം ആസൂത്രിതമാണെന്നും ഇരുപതോളം പേരുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് കൊടുങ്ങല്ലൂർ കാര്യവാഹക് മേത്തല തൈയിൽ ജെമി (35), എടവിലങ്ങ് സ്വദേശികളായ വാക്കേകാട്ടിൽ അഖിൽ(20), വെങ്കിടങ്ങിൽ രാജേഷ്(29) എന്നിവരാണ് അറസ്റ്റിലായത്. ബി.ജെ.പി നേതാവ് വി.വി. രാജേഷിനെ പുറത്താക്കിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു അനീഷിെൻറ ഫേസ്ബുക് പോസ്റ്റ്. പ്രതികളെ പിന്നീട് ജാമ്യത്തിൽവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.